യാത്രക്കാരെ വിരട്ടി കാട്ടാനകൾ
text_fieldsമറയൂർ: ദിവസങ്ങളായി കൃഷിയിടത്തിൽ തമ്പടിക്കുന്ന ആനക്കൂട്ടത്തെ ഓടിക്കാനുള്ള ശ്രമം വിജയിക്കുന്നില്ല.കഴിഞ്ഞദിവസം ആനയെ ഓടിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് തട്ടിയതിൽ യുവാവിന് പരിക്കേറ്റിരുന്നു.
വനം വകുപ്പ് അധികൃതർ ആനകളെ നിരീക്ഷിച്ചുവരുന്നുണ്ടെങ്കിലും വനത്തിനുള്ളിൽ കടത്തിവിടാനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല.ഇപ്പോഴും സ്ഥിരമായി പ്രദേശത്ത് തമ്പടിക്കുന്ന കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്ന് കൃഷിത്തോട്ടത്തിൽ ഇറങ്ങിവരുന്നുണ്ട്.
ഇതിൽ ഒരു കൊമ്പൻ മുമ്പില്ലാത്ത വിധം യാത്രക്കാരെ വരെ ആക്രമിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞദിവസം ഇതുവഴി റോഡ് മുറിച്ചുകിടക്കാൻ എത്തിയ ഒറ്റയാൻ ബൈക്ക് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതുപോലെ ഒട്ടേറെ യാത്രക്കാർ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.