മറയൂരിൽ ഇത് ചക്കക്കാലം; ആന എത്തിയില്ലെങ്കിൽ ആദായം
text_fieldsമറയൂർ: നീണ്ട ഇടവേളക്ക് ശേഷം മറയൂർ മേഖലയിൽ ചക്ക പാകമായി വരുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകതയാലും മറ്റും മറയൂർ മേഖലയിലെ ചക്കക്ക് മധുരം ഏറെയാണ്. ഇതിനാൽ വിനോദസഞ്ചാരികൾക്കും പ്രിയമാണ്. എന്നാൽ, സീസൺ വേളകളിൽ ജനവാസ മേഖലയിലേക്ക് കടക്കുന്ന കാട്ടാനക്കൂട്ടം പ്ലാവ് പൂർണമായും നശിപ്പിച്ച് മടങ്ങുകയായിരുന്നു പതിവ്.
ഇത്തവണ അധികമായി ആനയുടെ ശല്യം ഇല്ലാത്തത് മൂലമാണ് ചക്ക വ്യാപകമായി വിളഞ്ഞതെന്ന് കർഷകർ പറയുന്നു. ഇത്തരത്തിൽ വിളവെടുക്കുന്നത് വരെ ആനയുടെ ശല്യം ഇല്ലാതിരുന്നാൽ മികച്ച ആദായം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ. ആനകൾ ഉൾവനങ്ങളിൽനിന്ന് ജനവാസ മേഖലയിൽ എത്തിത്തുടങ്ങിയാൽ ഈ പ്രതീക്ഷ ഇല്ലാതാകുമെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.