ഭൗമസൂചിക പദവിയും കിട്ടി; പെക്ഷ മറയൂര്‍ ശര്‍ക്കര സർക്കാറിനും വേണ്ട
text_fieldsമറയൂര്‍: മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി കിട്ടിയിട്ടും കർഷകർക്ക് ഗുണമില്ല.മികച്ച ശര്‍ക്കര സംസ്ഥാനത്ത് ലഭിക്കുമ്പോഴും ഓണക്കിറ്റിലേക്കായി സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍നിന്ന് സംഭരിച്ചത് രാസവസ്തുക്കളടങ്ങിയ ശര്‍ക്കരയെന്ന് ആരോപണം.88 ലക്ഷം കിലോയാണ് ഈ വര്‍ഷം ഓണക്കിറ്റിലേക്ക് മാത്രമായി സര്‍ക്കാര്‍ സംഭരിച്ചത്.
മറയൂരിലെ ഭൂരിഭാഗം കര്‍ഷകരും കരിമ്പ് കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. മിക്കവരും കുടിൽവ്യവസായ രീതിയില്‍ ശര്‍ക്കര നിർമിക്കുന്നവരുമാണ്. സമുദ്രനിരപ്പില്‍നിന്ന് 5000 അടി ഉയരത്തില്‍ വിളയുന്ന മറയൂര്‍ ശര്‍ക്കരക്ക് രുചിക്കൂടുതലും മനുഷ്യശരീരത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങളുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാല പഠനം നടത്തി ഭൗമസൂചിക പദവിയും നല്‍കി.
ഓണവിപണി പ്രതീക്ഷിച്ച് വരള്‍ച്ചയെയും കനത്ത മഴയെയും അതിജീവിച്ച് പ്രദേശത്ത് ഇത്തവണ വ്യാപകമായി ശര്‍ക്കര ഉൽപാദിപ്പിച്ചിരുന്നു.എന്നാല്‍, കോവിഡ് ഭീതിമൂലം പ്രദേശത്ത് വിനോദസഞ്ചാരികൾ എത്താതായതോടെ കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ക്ക് സമ്മാനിച്ചത്.
ഈ സാഹചര്യത്തിലാണ് മറയൂരിൽ ഉൽപാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ശര്‍ക്കര സര്‍ക്കാർ ഇടപെട്ട് ഓണക്കിറ്റ്, അരവണ നിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്ക് സംഭരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.