13കാരൻ മാത്യു, 13 പശുക്കളുടെ പരിപാലകൻ
text_fieldsതൊടുപുഴ: നമ്മുടെ കൊച്ചുറാണീനേം മഹാറാണീനെയുമൊക്കെ വിൽക്കാൻ പോവാണോ എന്ന ചോദ്യത്തിന് മുന്നിൽ അതല്ലാതെ വേറെ വഴിയില്ലല്ലോ എന്ന അമ്മയുടെ മറുപടി കേട്ട് കട്ടിലിൽ കയറിയിരുന്ന് പതിമൂന്നുകാരൻ മാത്യു കരഞ്ഞു. അതുങ്ങൾക്ക് നമ്മളില്ലാതെ പറ്റത്തില്ലമ്മേ. നമുക്ക് നോക്കാം അവരെ . അമ്മ സമ്മതിച്ചാ മാത്രം മതി. മകെൻറ നിർത്താതെയുള്ള കരച്ചിലിനൊടുവിൽ മനസ്സില്ലാ മനസ്സോടെ ഷൈനി തീരുമാനം മാറ്റി. ഇപ്പോൾ അറക്കുളം റോഡരികിലെ കിഴക്കേപ്പറമ്പിൽ വീട്ടിലേക്ക് ചെന്നാൽ തൊഴുത്തുനിറയെ നിരന്നുനിൽക്കുന്ന പതിമൂന്ന് പശുക്കളെ കാണാം. ഒപ്പം അവയോടൊപ്പം കളിച്ചും ചിരിച്ചും പാടത്തും പറമ്പിലുമായി ഓടി നടക്കുന്ന എട്ടാം ക്ലാസുകാരൻ മാത്യുവിനെയും.
പരേതനായ കിഴക്കേപ്പറമ്പിൽ ബെന്നിയുടെ രണ്ടാമത്തെ മകനാണ് മാത്യു. ഏഴുമാസം മുമ്പാണ് ബെന്നിയുടെ വിയോഗം. അങ്ങനെയാണ് പശുക്കളെ നോക്കാനുള്ള ബുദ്ധിമുട്ടും ബാധ്യതയും മൂലം ഇവയെ വിൽക്കാൻ മാതാവ് ഷൈനി തീരുമാനിക്കുന്നത്. കാര്യം അറിഞ്ഞതോടെ മാത്യു വിസമ്മതിച്ചു. ആദ്യം ഷൈനി വലിയ കാര്യമാക്കിയില്ലെങ്കിലും പശുക്കളെ വാങ്ങാൻ ആളുകൾ എത്തിയതോടെ നിർത്താതെ കരച്ചിലായി . കാര്യം പന്തിയല്ലല്ലോ എന്ന് തോന്നിയതോടെ ഷൈനി തൽക്കാലം തീരുമാനത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് മാത്യു പശുക്കളുടെ സംരക്ഷണ ചുമതല പൂർണമായി ഏറ്റെടുത്തെന്ന് ആ അമ്മ പറയുന്നു. ചെറുപ്പം മുതൽ അച്ഛെൻറ കൂടെ പശുവിന് തീറ്റ ശേഖരിക്കാനും മേയ്ക്കാനും കറവക്കും ഒക്കെ കൂടുക മകെൻറ ശീലമായിരുന്നു. ഇതെല്ലാം അവൻ ഇപ്പോൾ തനിയെ ചെയ്തു തുടങ്ങി. മാത്യു ഇവർക്കിട്ടിരിക്കുന്ന പേരുകളാണ് കൊച്ചു റാണിയും മഹാറാണിയും കുറുമ്പിയുമൊക്കെ. പുലർച്ച നാലിന് ഉണർന്ന് തൊഴുത്ത് വൃത്തിയാക്കി പശുവിനെ കുളിപ്പിക്കും. പിന്നീട് കറവ.
അതും കഴിഞ്ഞാൽ പശുക്കളെ സമീപത്തെ പാടത്ത് കൊണ്ടുപോയി കെട്ടും. രാവിലെയും വൈകീട്ടും പാൽ കറന്നെടുക്കും. പശുവിന് തീറ്റ നൽകുന്നതും കൂട്ടിൽക്കയറ്റി കെട്ടുന്നതും ഇവൻതന്നെ. താനും മൂത്ത മകനും പത്താം ക്ലാസുകാരനുമായ ജോർജും അനിയത്തി റോസ്േമരിയും സഹായത്തിനായി ഇടക്കിടെ ഒപ്പം കൂടാറുണ്ടെന്ന് ഷൈനി പറഞ്ഞു. വൈകീട്ടോടെ പണികൾ തീർത്ത് മാത്യു ഓൺലൈൻ ക്ലാസിലാണ്. രാവിലെ മുപ്പത്ത് ലിറ്ററോളം പാൽ വിൽക്കുന്നുണ്ട്. പശുവളർത്തലിനൊപ്പം തേനീച്ചകൃഷിയിലും ഒരുകൈ നോക്കുന്നുണ്ട് ഈ മിടുക്കൻ. ബാധ്യതകളുള്ളതിനാൽ പശു വളർത്തൽ ആശ്വാസകരമാണെന്ന് ഷൈനി പറയുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസായതിനാലാണ് മാത്യുവിന് പശുക്കളുടെ കാര്യങ്ങൾ നോക്കാൻ കഴിയുന്നത്. അവെൻറ സമ്മതമില്ലാതെ പശുവിനെ വിൽക്കാൻ കഴിയില്ലെന്ന് ഷൈനിക്കറിയം. സ്കൂൾ തുടങ്ങുേമ്പാൾ എങ്ങനെ ഇത്രയും പശുക്കളെ നോക്കുമെന്ന ആശങ്കയുണ്ടെന്ന് പറയുേമ്പാൾ അമ്മ അതൊന്നുമോർത്ത് ടെൻഷനടിക്കേണ്ടെന്നാണ് മകെൻറ മറുപടി. മൃഗഡോക്ടര് ആകണമെന്നാണ് ആഗ്രഹെമന്ന് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.