വോട്ട് പിടിക്കാൻ എം.ജി.ആറും കാമരാജും; പാട്ട് പാടാൻ ഇളയരാജ
text_fieldsചെറുതോണി: 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ദ്വയാംഗ മണ്ഡലമായ ദേവികുളത്തുനിന്ന് ജനറൽ സീറ്റിൽ വിജയിച്ച റോസമ്മ പുന്നൂസ് ചരിത്രത്തിലും ഇടം നേടി. വോട്ട് പിടിക്കാൻ എം.ജി.ആറും കാമരാജും പാട്ട് പാടാൻ ഇളയരാജയും എത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ദേവികുളത്തേത്. സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച റോസമ്മ പുന്നൂസിന് 33,809 വോട്ട് ലഭിച്ചു. എതിർ സ്ഥാനാർഥി കോൺഗ്രസിലെ എൻ. ഗണപതിക്ക് 31,887 വോട്ടും. ഇവരെക്കൂടാതെ ഏഴു സ്ഥാനാർഥികൾ കൂടി മത്സരരംഗത്തുണ്ടായിരുന്നു.
ദ്വയാംഗ മണ്ഡലമായതിനാൽ രണ്ടു പേർക്കുവീതം മത്സരിക്കാമായിരുന്നു. കോൺഗ്രസിലെ മറ്റൊരു സ്ഥാനാർഥി എസ്. രാമയ്യക്ക് 24,123 വോട്ട് ലഭിച്ചു. ആർ.എസ്.പി സീറ്റുകളിൽ മത്സരിച്ച കെ. പാച്ചുപിള്ളക്ക് 7098 വോട്ടും എസ്.എ. രാജാറാമിന് 6530 വോട്ടും കിട്ടി. സ്വതന്ത്രന്മാരായി മത്സരിച്ച ഐ. കറുപ്പയ്യക്ക് 26,576 വോട്ടും എസ്. ശർമക്ക് 11,799 വോട്ടും ഭാസ്കരൻ വേലുവിന് 6204 വോട്ടും ലഭിച്ചു.
റോസമ്മ പുന്നൂസ് ജയിച്ചെങ്കിലും കോടതി വിധിയെ തുടർന്ന് 1958 മേയ് 16ന് ഉപെതരഞ്ഞെടുപ്പ് നടന്നു. ഉപതെരഞ്ഞെടുപ്പിൽ വി.കെ. മേനോനെ പരാജയപ്പെടുത്തി വീണ്ടും റോസമ്മ പുന്നൂസ് തെരഞ്ഞെടുക്കപ്പെട്ടു. വി.എസ്. അച്യുതാനന്ദനായിരുന്നു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിെൻറ ചുമതല.
നേതാക്കളായ എം.എൻ. ഗോവിന്ദൻ നായർ, ടി.കെ. രാമകൃഷ്ണൻ എന്നിവർ ദേവികുളത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നടത്തിയത്. കോൺഗ്രസ് സ്ഥാനാർഥി വി.കെ. മേനോെൻറ െതരഞ്ഞെടുപ്പ് പ്രചാരണത്തിനും തമിഴിൽ പ്രസംഗിക്കാനും കോൺഗ്രസ് കാമരാജിനെ രംഗത്തിറക്കി. നാടോടി മന്നൻ എന്ന തമിഴ് ചിത്രത്തിെൻറ ഷൂട്ടിങ്ങിനായി എം.ജി.ആർ മൂന്നാറിലെത്തിയ സമയത്തായിരുന്നു പ്രചാരണം. റോസമ്മ പുന്നൂസിെൻറയും പ്രവർത്തകരുടെയും അഭ്യർഥനമാനിച്ച് എം.ജി.ആർ റോസമ്മ പുന്നൂസിനു വേണ്ടി മൂന്നാറിൽ പ്രസംഗിച്ചു. റോസമ്മ പുന്നൂസിനുവേണ്ടി പാട്ടുപാടി പ്രചാരണം നടത്താൻ അന്ന് 14 വയസ്സുകാരനായിരുന്ന ഇളയരാജയും എത്തിയിരുന്നു.
നിയമസഭയിലെ ആദ്യ പ്രോ ടെം സ്പീക്കർ, ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്തിയ ആദ്യ അംഗം എന്നീ വിശേഷണങ്ങളും റോസമ്മ പുന്നൂസിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.