മിഷന് ഇന്ദ്രധനുഷ്: സമ്പൂര്‍ണ വാക്സിനേഷന് യജ്ഞത്തിന് ഇടുക്കി ജില്ലയില്‍ തുടക്കം
text_fieldsഇടുക്കി: മിഷന് ഇന്ദ്രധനുഷ് കാമ്പയിന് ജില്ലയില്‍ തുടക്കമായി. രാജ്യവ്യാപകമായി നടപ്പാക്കുന്ന കാമ്പയിെൻറ ജില്ലതല ഉദ്ഘാടനം മണിയാറന്‍കുടിയില്‍ കലക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു.സമ്പൂർണ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കലക്ടർ പറഞ്ഞു. കുട്ടികളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ആരോഗ്യവകുപ്പ്, പഞ്ചായത്ത്, വനിത ശിശുവികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹം ഒന്നടങ്കം യജ്ഞത്തില്‍ പങ്കെടുക്കണം. ഏതെങ്കിലും കാരണത്താല്‍ വാക്സിന് എടുക്കാത്തവര്‍ക്ക് വാക്സിനേഷന് നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുന്നതെന്നും സംസ്ഥാനത്ത് വാക്സിനേഷനില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇടുക്കി ജില്ലയാണെന്നും കലക്ടർ പറഞ്ഞു.
മണിയാറന്‍കുടി ജനകീയ ആരോഗ്യകേന്ദ്രത്തില്‍ യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. കോഴിമല രാജാവ് രാമന് രാജമന്നാന് വിശിഷ്ടാതിഥിയായിരുന്നു. വാക്സിനേഷന് രജിസ്ട്രേഷന് പോര്‍ട്ടലായ യുവിന് പോര്‍ട്ടലിന്റെ സ്വിച്ച് ഓണ്‍ അദ്ദേഹം നിര്‍വഹിച്ചു.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂർണ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷന് ഇന്ദ്രധനുഷ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്ഷയം, പോളിയോ, വില്ലന്‍ചുമ, ഡിഫ്തീരിയ, ടെറ്റനസ്, മീസില്‍സ്, റൂബല്ല, ഹെപ്പറ്റൈറ്റിസ്-ബി, റോട്ടാവൈറസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധം കാമ്പയിൻ വഴി ഉറപ്പാക്കാനാവും. വാക്സിന് എടുക്കാത്ത കുട്ടികളിലും ഡോസുകള്‍ മുടങ്ങിയവരിലും ഡിഫ്തീരിയ പോലുള്ള രോഗങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
വാക്സിന് മുടങ്ങിയവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സജ്ജീകരണം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്.ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ. സിബി ജോര്‍ജ് വിഷയാവതരണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിജി ചാക്കോ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഏലിയാമ്മ ജോയി, ഗ്രാമപഞ്ചായത്ത് അംഗം പി.വി. അജേഷ് കുമാര്‍, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ. അനൂപ്, ജില്ല മാസ് മീഡിയ ഓഫിസര്‍ തങ്കച്ചന് ആന്റണി, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.എം. ഷാജി, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. രാജേഷ്, എം.സി.എച്ച് ഓഫിസര്‍ മിനി ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.