മാലിന്യമുക്തം അറക്കുളം; മൂലമറ്റം കെ.എസ്.ആര്.ടി.സി സ്റ്റേഷനെ ഹരിത ബസ് സ്റ്റേഷനാക്കും
text_fieldsമൂലമറ്റം: അറക്കുളം പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിനുള്ള ജനകീയ കാമ്പയിന് തുടക്കമിട്ട് മൂലമറ്റത്തെ കെ.എസ്.ആര്.ടി.സി ബസ്സ്റ്റേഷനെ ഹരിത ബസ് സ്റ്റേഷനാക്കുന്നു. ഇതിന് തുടക്കമിട്ട് പഞ്ചായത്ത് ബുധനാഴ്ച ജനപങ്കാളിത്തത്തോടെ മെഗാ ശുചീകരണ പരിപാടി നടത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കേരളം മിഷന്, ശുചിത്വ മിഷന് തുടങ്ങിയവയുമായി ചേര്‍ന്നാണ് ഹരിത ബസ് സ്റ്റേഷന് യാഥാര്‍ഥ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റേഷനില്‍ പാഴ്വസ്തുക്കള് തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ പഞ്ചായത്ത് നല്‍കും. ബസ് സ്റ്റേഷനില്‍ ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മിക്കാന്‍ പദ്ധതി നടപ്പാക്കും.
ജൈവ മാലിന്യം കുറവാണെങ്കിലും സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കും. ഡിപ്പോയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡിപ്പോ ഇന്‍ ചാര്‍ജ് പ്രസന്നനെ നോഡല്‍ ഓഫിസറായി നിയോഗിച്ചു. വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലതല പരിശോധന സമിതിയുടെ വിലയിരുത്തലുണ്ടാകും. അതിനുശേഷമാകും ബസ് സ്റ്റേഷന് ഹരിത സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ഇതിനൊപ്പം മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റത്തെ പഞ്ചായത്ത് ബസ് സ്റ്റാൻഡും ശുചീകരിക്കും. കെ.എസ്.ആര്.ടിസി ഡിപ്പോക്ക് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം പഞ്ചായത്ത് ബസ് സ്റ്റാൻഡിനെയും ഹരിത പദവിയിലേക്കെത്തിക്കാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും സെക്രട്ടറി കണ്‍വീനറുമായ ജനകീയ സമിതിയാണ് മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.