ഇടമലക്കുടിയിൽ ആദിവാസി യുവാവിന് വെടിയേറ്റു
text_fieldsമൂന്നാർ: ഇടമലക്കുടിയിൽ കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന ആദിവാസി യുവാവിന് വെടിയേറ്റു. ഇടമലക്കുടി പഞ്ചായത്തിൽ ഇരുപ്പക്കല്ലുകുടിയിൽ സുബ്രഹ്മണ്യനാണ്(32) വെടിയേറ്റത്. വെടിവെച്ചത് കീഴ്പത്താംകുടിയിൽ ലക്ഷ്മണൻ ആണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. മഴക്കോട്ട് ധരിച്ച് പറമ്പിൽ ജോലിചെയ്തിരുന്ന സുബ്രഹ്മണ്യനെ മൃഗമാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്ന് പ്രതി പറഞ്ഞു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് രക്ഷയായത്. ഇവർ മഞ്ചൽ കെട്ടി കിലോമീറ്ററുകൾ ചുമന്ന് നാല് മണിക്കൂർകൊണ്ടാണ് വാഹനമെത്തുന്ന സൊസൈറ്റി കുടിയിൽ എത്തിച്ചത്. ഇതിനിടെ, ദേവികുളം എം.എൽ.എ എ. രാജയുടെ നിർദേശപ്രകാരം ആംബുലൻസ് കാത്തുകിടന്നിരുന്നു.
മൂന്നാർ എസ്.എച്ച്.ഒ കെ.ആർ. മനോജിെൻറ നേതൃത്വത്തിൽ പൊലീസും എത്തി. സന്ധ്യയോടെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ച സുബ്രഹ്മണ്യന് പ്രഥമശുശ്രൂഷ നൽകി. നാടൻ തോക്കിൽനിന്ന് ചില്ല് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് എസ്.ഐ സൂഫി അറിയിച്ചു. പ്രതി ലക്ഷ്മണൻ കുടിയിൽ ഉണ്ട്. െപാലീസ് ശനിയാഴ്ച രാവിലെ കുടിയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.