വരയാടിൽ കുഞ്ഞുങ്ങളുടെ കണക്കെടുപ്പ് നടത്തി: മൂന്നാർ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടി
text_fieldsമൂന്നാർ: വരയാടിൻ കൂട്ടങ്ങളെ കൈയെത്തും ദൂരത്ത് കാണാൻ കഴിയുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനമടക്കം മൂന്നാറിലെ എല്ലാ സന്ദർശക കേന്ദ്രങ്ങളും അടച്ച് ഉത്തരവായി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടി. വരയാടുകളുടെ പ്രജനനകാലമായതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അടച്ചിട്ടിരുന്ന രാജമല ഏപ്രിൽ ഒന്നിനാണ് തുറന്നുകൊടുത്തത്. ഏപ്രിൽ പകുതിയോടെ നവജാത വരയാടിൻകുഞ്ഞുങ്ങളുടെ കണക്കെടുപ്പും നടത്തി.
പോയവർഷം 98 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഈ വർഷവും അതിനോടടുത്ത് കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു.
കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ വ്യക്തമായ എണ്ണം ലഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വനം വകുപ്പ് സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് നിരോധനം.
ഇരവികുളം ദേശീയോദ്യാനത്തോടൊപ്പം ദിനേന നൂറുകണക്കിന് സന്ദർശകരെത്തുന്ന ചിന്നാർ വന്യജീവി സങ്കേതം, ആനമുടി, പമ്പാടും ഷോല, മതികെട്ടാൻ ഷോല എന്നിവിടങ്ങളിലെ പ്രവേശനവും ട്രക്കിങ്, ക്യാമ്പ് എന്നിവയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.