ഭൗമദിനത്തില്‍ കുപ്പയിലെ മാണിക്യവുമായി വിദ്യാര്‍ഥികള്‍
text_fieldsമൂന്നാര്‍: ലോക ഭൗമദിനത്തില്‍ കുപ്പയിലെ പാഴ്വസ്തുക്കളില്‍നിന്ന് മനോഹര സൃഷ്ടികൾ നിർമിച്ച് വിദ്യാര്‍ഥികള്‍. വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, ഹരിത കേരളം മിഷന്, ചൈല്‍ഡ് ലൈന്‍ മൂന്നാര്‍ സബ് സെൻറര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'കുപ്പയിലെ മാണിക്യം' പരിപാടിയിലാണ് വിദ്യാര്‍ഥികള്‍ പാഴ്വസ്തുക്കളില്‍നിന്ന് ശിൽപമാതൃകകള് മെനഞ്ഞത്. ദേവികുളം താലൂക്കിലെ അഞ്ചുമുതല്‍ 12വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയായിരുന്നു മത്സരം.
പാഴ്വസ്തുക്കള് എങ്ങനെ ഉപയുക്തവും ആകര്ഷവുമാക്കാം എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച മത്സരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. വെറുതെ കളയുന്ന പേപ്പര്‍, ചിരട്ട, പ്ലാസ്റ്റിക്, നൂല്, കുപ്പികള്‍, ഹാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ എന്നിവയില്‍നിന്ന് അതിമനോഹര നിർമിതികളാണ് കുട്ടികള്‍ നെയ്തെടുത്തതെന്ന് വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഡാറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ പറഞ്ഞു.
വൈകീട്ട് നടന്ന വെബിനാറില്‍ കലക്ടര്‍ എച്ച്. ദിനേശന്, ഹരിത കേരള മിഷന് സംസ്ഥാന കോഓഡിനേറ്റര്‍ ജഗജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകരായ പ്രസാദ് അമ്പാട്ട്, നികേഷ് ഐസക്, സിസ്റ്റര്‍ മേരി തുടങ്ങിയവര്‍ വിധിനിര്‍ണയം നടത്തി. അസിസ്റ്റൻറ് ഡയറക്ടര്‍ ഫാ. വിക്ടര്‍ ജോര്‍ജ്, പ്രോഗ്രാം ഓഫിസര്‍ ജോയ്, സിനി, റിയ ബോണി, രഞ്ജിത്ത് ടോം, സൗമ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.