മൂന്നാറിൽ ഗതാഗത പരിഷ്‌കാരം പൊലീസ് അട്ടിമറിച്ചെന്ന് സി.െഎ.ടി.യു
text_fieldsമൂന്നാര്‍: ഗതാഗത പരിഷ്‌കാര നിർദേശം പൊലീസ് അട്ടിമറിച്ചെന്ന് ആരോപണവുമായി സി.ഐ.ടി.യു ഡ്രൈവേഴ്സ് യൂനിയൻ രംഗത്ത്. പോസ്റ്റ് ഓഫിസ് ജങ്ഷന്, ചര്‍ച്ചില്‍പാലം എന്നിവിടങ്ങളില്‍നിന്നും ഒഴിപ്പിച്ച ഓട്ടോ, ജീപ്പ് വാഹനങ്ങള്‍ വീണ്ടും അതേസ്ഥാനത്ത് മടങ്ങിയെത്തി.
കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗൺ ആയതോടെ ടൗണിലെ തിരക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്കിന് കടിഞ്ഞാണിടാനും മൂന്നാര്‍ ചര്‍ച്ചില്‍ പാലത്തിന് സമീപത്തെ കോളനി ഓട്ടോസ്റ്റാൻഡ്, കോളനി റോഡിലെ മാട്ടുപ്പെട്ടി ജീപ്പ് സ്റ്റാന്‍ഡ്, പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപത്തെ ദേവികുളം, സൈലൻറ് വാലി, ഗൂഡാര്‍വിള, ഗ്രാംസ്ലാന്‍ഡ് ജീപ്പ്, ഓട്ടോ തുടങ്ങിയ സ്റ്റാന്‍ഡുകളിലെ വാഹനങ്ങള്‍ തല്‍സ്ഥാനങ്ങളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.
ഒഴിപ്പിച്ച വാഹനങ്ങള്‍ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റി പുനഃക്രമീകരിച്ചിരുന്നു. ഇതിനെതിരെ ഡ്രൈവർമാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുയർത്തിയെങ്കിലും ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, മൂന്നാര്‍ ഡിവൈ.എസ്.പി എം. രമേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുകയായിരുന്നു.
എന്നാല്‍, ഈ പരിഷ്‌കാരം ട്രാഫിക് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന തിരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും ചില ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം സ്റ്റാന്‍ഡ് ഒഴിപ്പിക്കുകയായിരുന്നുവെന്നും സി.ഐ.ടി.യു ആരോപിച്ചു.
പോസ്റ്റ് ഓഫിസിലെ വാഹനങ്ങള്‍ ഒഴിപ്പിച്ചതോടെ മൂന്നാര്‍ ടൗണിലെ ബസ് സ്റ്റാന്‍ഡ് പോസ്റ്റ് ഓഫിസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഈ സ്റ്റാന്‍ഡില്‍ ജീപ്പ്, ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ മടങ്ങിയെത്തിയതോടെ ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.