തോട്ടം തൊഴിലാളിയെ മർദിച്ചതായി പരാതി
text_fieldsമൂന്നാർ: ചിന്നക്കനാല്‍ പെരിയകനാലില്‍ തോട്ടം തൊഴിലാളിസ്ത്രീയെ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ മർദിച്ചതായി പരാതി. പണവും സ്വര്‍ണവും അപഹരിച്ചതായും ആരോപണം. സംഭവത്തെക്കുറിച്ച് തൊഴിലാളി ലളിത പറയുന്നത് ഇങ്ങനെ: തേയില എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയാണ്.
അവധി ദിവസങ്ങളിലും പണിക്ക് പോകാറുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15ന് ഇവര്‍ എസ്റ്റേറ്റിലെ ഏലത്തോട്ടത്തില്‍ പണിക്ക് പോയിരുന്നു. ആ ദിവസത്തെ കൂലി എസ്റ്റേറ്റിലെ കൂലിയോടൊപ്പം നല്‍കാമെന്നാണ് സൂപ്പർവൈസർ അറിയിച്ചത്. എന്നാല്‍, തുക നല്‍കിയില്ല. ഇത് ചോദിച്ചതാണ് തര്‍ക്കം ഉടലെടുത്തത്. പിന്നീട് ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ സംഭവം അറിയിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഇരുവരും ഉറപ്പുനല്‍കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ബാങ്കില്‍ പോയ ലളിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന് ലളിത പറയുന്നു. ലളിതയുടെ കൈവശമുണ്ടായിരുന്ന 42,000 രൂപയും മൂന്നര പവെൻറ മാലയും തട്ടിയെടുത്തതായും ആരോപിക്കുന്നു. ബഹളം കേട്ടെത്തിയ ലളിതയുടെ ഭര്‍ത്താവ് മുനിയാണ്ടിക്കും മര്‍ദനമേറ്റു. പരിക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ശാന്തന്‍പാറ പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.