നിരീക്ഷകൻ മോശമായി പെരുമാറുന്നെന്ന് പരാതി
text_fieldsമൂന്നാർ: ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ ചെലവ് നിരീക്ഷകൻ നരേഷ് കുമാർ ബൻസാലിനെതിരെ പരാതിയുമായി ഒരുകൂട്ടം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.
ഇദ്ദേഹം ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നെന്നും മാന്യതവിട്ട പെരുമാറ്റമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സദാ കയർത്തുസംസാരിക്കുന്നതുമൂലം ജീവനക്കാർ കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നത്.
സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ നിരീക്ഷകൻ ചൂഷണം ചെയ്യുന്നതായും ജീവനക്കാർ പറയുന്നു. താമസത്തിന് സർക്കാർ ഏർപ്പെടുത്തിയ സൗകര്യം തിരസ്കരിച്ച് ആഡംബര ഹോട്ടലിൽ തങ്ങുന്നതായും പരാതിയുണ്ട്. ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്യാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.