കൗതുകം ഈ നിഴൽ ഘടികാരം
text_fieldsമൂന്നാർ: ടാറ്റാ ടീയുടെ കീഴിൽ മൂന്നാറിലുള്ള ടീ മ്യൂസിയത്തിൽ ചരിത്രസ്മാരകമായി പ്രദർശിപ്പിച്ചിരിക്കുന്ന സൺ ഡയൽ എന്ന നിഴൽ ഘടികാരം സന്ദർശകർക്ക് കൗതുകമാകുന്നു. 20ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉപയോഗിച്ചിരുന്നതാണിത്.
1492ൽ ഇറ്റലിക്കാരനായ ബർത്തലോമിയോ മോൺട്രീലി വാച്ച് കണ്ടുപിടിച്ചെങ്കിലും 1930ന് ശേഷം മാത്രമാണ് അത് പ്രചാരത്തിലായത്. ഇക്കാലമത്രയും സമയമറിയാൻ ആശ്രയിച്ചിരുന്നത് നിഴൽ ഘടികാരങ്ങളെയാണ്. പ്രഭാതത്തിലും സായാഹ്നത്തിലും നിഴലുകൾ വലുതായും ഉച്ചക്ക് ചെറുതായും കാണുന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് ഇത് ഉണ്ടാക്കിയിരുന്നത്. ഭൂമിയുടെ ചരിവിന്റെ അതേ അനുപാതത്തിൽ ചരിച്ച് സ്ഥാപിച്ചിരിക്കുന്ന ഒരു കരിങ്കൽ പ്രതലത്തിൽ കിഴക്ക് പടിഞ്ഞാറായി ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് ദണ്ഡിന്റെ മുകളിലേക്ക് ഉയർന്നുനിൽക്കുന്ന ഭാഗത്തിന്റെ നിഴൽ, കല്ലിൽ സമയത്തെ പ്രതിനിധീകരിച്ച് രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങളിൽ പതിക്കുമ്പോൾ സമയം കൃത്യമായി അറിയാൻ കഴിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.