നായെ ചൊല്ലി വഴക്ക്;തടസ്സം പിടിക്കാനെത്തിയ യുവാവിെൻറ ചെവി വെട്ടിമാറ്റി
text_fieldsമൂന്നാർ: നായെ ചൊല്ലിയുള്ള അയൽവാസികളുടെ വഴക്കിനിടെ മധ്യസ്ഥതക്ക് ശ്രമിച്ച തോട്ടം തൊഴിലാളിയായ യുവാവിെൻറ ചെവി വെട്ടിമാറ്റി. ചെണ്ടുവൈര എസ്റ്റേറ്റ് ചിട്ടിവാര ഡിവിഷനിലെ രാജിനാണ് (34) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പേതാടെയാണ് സംഭവം.
ചിട്ടിവാര ഡിവിഷനിലെ എട്ടുമുറി ലയത്തിൽതന്നെ താമസക്കാരനായ പളനിയാണ് (54) പ്രതി. ഇയാളുടെ വളർത്തുനായ് രാജാമണിയുടെ വീട്ടുമുറ്റത്ത് വിസർജിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. ബഹളം കേട്ട് വീട്ടിൽനിന്ന് പുറത്തിറങ്ങിയ രാജ് ഇരുവെരയും സമാധാനിപ്പിച്ചു.
അൽപം കഴിഞ്ഞ് വീണ്ടും വഴക്ക് തുടങ്ങിയപ്പോൾ രണ്ടുപേെരയും പിന്തിരിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് കയറ്റിവിട്ടു. ഈ സമയം തേയിലച്ചെടി മുറിക്കുന്ന നീളമുള്ള കത്തിയുമായി പളനി പുറത്തുവരുകയും രാജിെൻറ കഴുത്തിനുനേരെ വെട്ടുകയുമായിരുന്നു. പെെട്ടന്ന് പിന്നോട്ട് മാറിയെങ്കിലും ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഇടതുചെവി മുറിഞ്ഞ് താഴെ വീണു. അയൽവാസികൾ ചേർന്ന് മൂന്നാറിലെ ടാറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ചെവി നഷ്ടമായ വിവരം അറിയുന്നത്. ഉടൻ നാട്ടുകാർ തിരിച്ചെത്തി മുറ്റത്ത് കിടന്ന ചെവിയുമായി ആശുപത്രിയിൽ എത്തിയെങ്കിലും തുന്നിച്ചേർക്കാൻ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
ആക്രമണത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പളനിയെ നാട്ടുകാർ വീട്ടിനുള്ളിൽ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. അർധരാത്രിയോടെ സ്ഥലത്തെത്തിയ മൂന്നാർ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിെല പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന രാജ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.