എൻജിനീയർമാർ തോൽക്കും; പത്ത് കടക്കാത്ത സാജെൻറ നിർമാണ വൈദഗ്ധ്യത്തിന് മുന്നിൽ
text_fieldsമൂന്നാർ: 20 വീടുകൾ, രണ്ട് റിസോർട്ടുകൾ, ഇരുപതിലധികം വ്യാപാര സ്ഥാപനങ്ങൾ, കേരളത്തിെൻറ കൗതുകമായി മാറിയ തിരുവനന്തപുരത്തെ ബസ് മാതൃകയിലുള്ള റസ്റ്റാറൻറ്... പറഞ്ഞുവരുന്നത് ഏതെങ്കിലും എൻജിനീയറുടെ നിർമാണ ൈവദഗ്ധ്യത്തെക്കുറിച്ചല്ല. ദേവികുളത്തെ സർക്കാർ സ്കൂളിൽ പഠിച്ച് പത്താം ക്ലാസ് എന്ന കടമ്പയിൽ കാൽതട്ടിവീണ ഒരു യുവാവിനെക്കുറിച്ചാണ്. ആവേശവും കഠിനാധ്വാനവും കൈമുതലാക്കി മികച്ച ആർക്കിടെക്ടായി മാറിയ ആളാണ് മാങ്കുളം സ്വദേശി കാഞ്ഞിരത്തിങ്കൽ സാജൻ (40).
കൈപ്പേറിയതായിരുന്നു സാജെൻറ ബാല്യകാലം. ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നെങ്കിലും കളർപെൻസിലുകൾക്ക് പകരം കൈക്കോട്ട് എടുക്കാനായിരുന്നു വിധി. പക്ഷേ, തെൻറ കഴിവുകൾ തിരിച്ചറിഞ്ഞ് കൂട്ടുകാർ വാങ്ങിനൽകിയ ബ്രഷും പെയിൻറുകൊണ്ട് നിരവധി മത്സരങ്ങളിൽ സാജൻ വിജയി ആയി. പത്താംക്ലാസ് തോൽവിയോടെ അതും അവസാനിച്ചു. പിന്നീട് ഉപജീവനത്തിനായി രാത്രി മുഴുവൻ എറണാകുളത്തെ ഹോട്ടലുകളിൽ ജോലിചെയ്തു. പകൽസമയത്ത് ആളുകളുടെ ചിത്രം വരച്ചുനൽകും. അങ്ങനെ സിനിമ, സീരിയലുകളുടെ സെറ്റ് വരക്കാൻ ചിലർ ക്ഷണിച്ചു. ആറുവർഷം ജോലിചെയ്തിട്ടും ഭക്ഷണത്തിനുപോലും പണം ലഭിക്കാതായതോടെ വീണ്ടും ഹോട്ടൽ ജോലിയിലേക്ക്.
2014ൽ കണ്ണൂർ തളിപ്പറമ്പിൽ ഒരു ഹോട്ടൽ പണിയാനുള്ള പ്ലാൻ വരച്ച് വ്യവസായി നിസാർ അബ്ദുറഹ്മാെന കാണിച്ചതോടെ സാജെൻറ ജീവിതം മാറുന്നു. പ്ലാൻ ഇഷ്ടപ്പെട്ട നിസാർ, മുഴുവൻ ജോലിയും സാജനെ ഏൽപിച്ചു. 65 സെൻറ് ഭൂമിയിൽ അറയും നിരയും മാതൃകയിലുള്ള 880 പേർക്കിരിക്കാവുന്ന ഹോട്ടൽ നിർമിച്ച് എൻജിനീയറിങ് പഠിക്കാത്ത സാജൻ ആർക്കിടെക്ട് ആയി മാറി. സാജെൻറ കഴിവ് തിരിച്ചറിഞ്ഞ് സിംഗപ്പൂരീൽ ജോലിചെയ്യുന്ന അജിത് കുമാർ വിരിപാറയിലെ 12,000 ചതുരശ്ര അടി വിസ്തീർണമുള്ള റിസോർട്ടിെൻറ മുഴുവൻ ചുമതലയും ഏൽപിച്ചു. കെട്ടിടം പണിയുടെ ഭാഗമായ നാൽപതിലധികം ജോലി സാജന് അറിയാം. പ്ലാൻ വര, തടി അറക്കലും കടയലും ടൈൽ പാകൽ, പെയിൻറിങ്, വെൽഡിങ് തുടങ്ങിയ ജോലികളിലെല്ലാം വിദഗ്ധനാണിയാൾ.
തിരുവനന്തപുരത്തെ ബസ് മാതൃകയിലുള്ള റസ്റ്റാറൻറ്, ടെക്നോപാർക്കിലെ വിക്ടോറിയൻ മാതൃകയിലെ ഫുഡ് കൗണ്ടർ, കഴക്കൂട്ടത്ത് കാറ്റാടികഴ മാത്രം ഉപയോഗിച്ച ഹോട്ടൽ, വിവിധ ജില്ലകളിൽ ഇരുപതോളം വീടുകൾ, പലരൂപത്തിലെ കച്ചവടസ്ഥാപനങ്ങൾ ഇങ്ങനെ സാജൻ കഴിവ് തെളിയിച്ച നിർമാണങ്ങളുടെ പട്ടിക നീളുന്നു.
അടിമാലി ഇരുമ്പുപാലത്ത് താമസിക്കുന്ന സാജെൻറ അടുത്ത ലക്ഷ്യം വിദേശികൾക്ക് കൂടി ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാം ഹൗസിെൻറ നിർമാണമാണ്. ഭാര്യ ആഷാദേവിയും മക്കളായ രണ്ടാം ക്ലാസുകാരൻ സാക്ഷിക്കും ഒന്നാംക്ലാസുകാരി ഹൈമയും അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.