Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightപെട്ടിമുടി...

പെട്ടിമുടി ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം നാളെ

text_fields
bookmark_border
പെട്ടിമുടി ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം നാളെ
cancel

മൂന്നാര്‍: പെട്ടിമുടി ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക നാളെ കൈമാറും. ചൊവ്വാഴ്​ച രാവിലെ 11ന്​ മൂന്നാര്‍ പഞ്ചായത്ത് ഹാളിലാണ് വിതരണം. മരിച്ച 44 പേരുടെ കുടുംബങ്ങളിലെ 128 അനന്തരാവകാശികള്‍ക്കുള്ള ധനസഹായ വിതരണമാണിത്. മന്ത്രി എം.എം. മണി വിതരണം നിര്‍വഹിക്കും.

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക നാലുമാസം പിന്നിടുമ്പോഴും നല്‍കാത്തതിൽ പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ധനസഹായ വിതരണം വേഗത്തിലാക്കിയത്.

ദുരിതാശ്വാസത്തുക വിതരണത്തിനായി വിവരശേഖരണം നടത്തുന്നതിന് പ്രത്യേക സംഘത്തെ റവന്യൂ വകുപ്പ് നിയോഗിച്ചിരുന്നു. എന്നാല്‍, സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോരായ്മകളുണ്ടായിരുന്നതിനാല്‍ പിന്നീട് ദേവികുളം തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വീണ്ടും വിവരശേഖരണം നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ദുരന്തത്തെ അതിജീവിച്ചവ‍ർക്ക് നിർമിച്ച് നൽകുന്ന വീടുകളും ഈ മാസം കൈമാറും.

പുനരധിവാസത്തി​ൻെറ ഭാഗമായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണവും ജനുവരിയില്‍തന്നെ പൂര്‍ത്തീകരിച്ച് കുടുംബങ്ങളെ ഇവിടേക്ക്​ മാറ്റിപ്പാര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pettimudi landslide
Next Story