ശുചിമുറി നിറയെ ആക്രി; ‘മാതൃക’യായി മൂന്നാർ പഞ്ചായത്ത്
text_fieldsമൂന്നാർ: ബോർഡ് വെച്ചിരിക്കുന്നത് ശുചിമുറിയെന്നാണെങ്കിലും അകത്ത് അടുക്കിവെച്ചിരിക്കുന്നത് ആക്രി സാധനങ്ങൾ. മൂന്നാർ പഞ്ചായത്തോഫിസ് പരിസരത്ത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നിർമിച്ച ശുചിമുറിയുടേയും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കായുള്ള മുലയൂട്ടൽ മുറിയുടെയും സ്ഥിതിയാണിത്.
പഞ്ചായത്തോഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് പ്രാഥമികകൃത്യം നിർവഹിക്കാൻ ഇതുമൂലം കഴിയുന്നില്ല. വിദൂര എസ്റ്റേറ്റുകളിൽ നിന്നും മറ്റും കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടണമെങ്കിൽ വേറെ സ്ഥലം തേടണം.
പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തന്നെയാണ് ശുചിമുറിയും മുലയൂട്ടൽ മുറിയുമുള്ളത്. പഴകിയ കയർ മാറ്റുകളും ഉപയോഗശൂന്യമായ ടയറുകളുമാണ് ഇതിൽ നിറച്ച് വെച്ചിരിക്കുന്നത്. പഞ്ചായത്തിൽ എത്തുന്നവർക്ക് ഉപയോഗിക്കാൻ വേറെ ശുചിമുറി സൗകര്യങ്ങളും ഇവിടെയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.