നാളെ ദീപാവലി; ഒരുക്കങ്ങളുമായി തോട്ടം മേഖല
text_fieldsമൂന്നാർ: ദീപാവലി ഒരുക്കവുമായി മൂന്നാർ ടൂറിസം, തോട്ടംമേഖല. പ്രളയത്തിനും കോവിഡിനും ശേഷം ദീപാവലി സീസൺ മൂന്നാറിൽ പച്ചപിടിച്ചിരുന്നില്ല.ഇക്കുറി ഇതിന് മാറ്റംവരുമെന്ന സൂചനകളാണുള്ളത്. ഹോട്ടലുകളിലെ മുൻകൂർ ബുക്കിങ്ങാണ് സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്ന പ്രതീക്ഷ നൽകുന്നത്. ഉത്തരേന്ത്യൻ സന്ദർശകരാണ് ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മൂന്നാറിലെത്തുന്നവരിൽ ഏറെയും.
വൻകിട, ഇടത്തരം ഹോട്ടലുകളിലെല്ലാം വരും ദിവസങ്ങളിൽ മുൻകൂർ ബുക്കിങ്ങാണ്.ദീപാവലിക്ക് ശേഷമാണ് സാധാരണ കൂടുതൽ സഞ്ചാരികൾ എത്തുന്നത്.അതിനാൽത്തന്നെ ഇന്നുമതൽ ഒരാഴ്ച മൂന്നാറിൽ സന്ദർശകത്തിരക്കുണ്ടാവും. ഉത്സവ സീസനാണെങ്കിലും മൂന്നാറിൽ ഹോട്ടൽ വാടക നിരക്കിൽ വർധന വരുത്തിയിട്ടില്ലെന്ന് അതിഥേയ മേഖലയിലുള്ളവർ പറയുന്നു.
തമിഴ് ഭൂരിപക്ഷമായ തോട്ടം മേഖലയും ദീപാവലി ആഘോഷച്ചൂടിലാണ്. തോട്ടം തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നത് ഈ ദിവസങ്ങളിലാണെന്നതും ദീപാവലി ഞായറാഴ്ച ആണെന്നതും തോട്ടം മേഖലയിലെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.
കോവിഡിന് ശേഷം കഴിഞ്ഞ വർഷങ്ങളിൽ മൂന്നാറിൽ പടക്ക വിൽപനക്ക് അനുമതി നൽകിയിരുന്നില്ല. ഇത്തവണ വ്യാപാര സ്ഥാപനങ്ങൾക്ക് ഇതിന് ലൈസൻസ് ലഭിച്ചതിനാൽ പടക്ക വിപണിയും സജീവമാവും. തിരക്ക് മുന്നിൽക്കണ്ട് വ്യാപാര സ്ഥാപനങ്ങളെല്ലാം സ്റ്റോക്ക് വർധിപ്പിച്ചിട്ടുണ്ട്. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ പ്രധാന ടൂറിസം കേന്ദ്രങ്ങളിലുൾപ്പെടെ കൂടുതൽ പൊലീസിനെ വിന്യസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.