മൂന്നാറിൽ ഏപ്രിൽ ഒന്ന് മുതൽ ഹരിത ചെക്പോസ്റ്റ്
text_fieldsമൂന്നാർ: മാലിന്യ നിർമാർജനത്തിൽ പുതിയ ചുവടുവെപ്പുമായി മൂന്നാറിൽ ഹരിത ചെക്പോസ്റ്റ് ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിക്കും. ദിനംപ്രതി മൂന്നാറിൽ എത്തുന്ന ആയിരക്കണക്കിന് സന്ദർശകർ വഴി ഉണ്ടാകുന്ന മാലിന്യങ്ങൾ പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്നത് തടയുകയാണ് ഹരിത ചെക്പോസ്റ്റിന്റെ ലക്ഷ്യം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ സഞ്ചാരികൾക്ക് ബോധവത്കരണവും ലക്ഷ്യമിടുന്നു.
യു.എൻ.ഡി.പിയുടെ സഹായത്തോടെ പഴയ മൂന്നാറിലാണ് ഹരിത ചെക്പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഹരിതകർമ സേനയുടെ സഹായത്തോടെയാവും ഇതിന്റെ പ്രവർത്തനം. ഇതുവഴി കടന്നുപോകുന്ന സന്ദർശക വാഹനങ്ങൾ തടഞ്ഞ് വാഹനത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ ചെക്പോസ്റ്റിൽ ശേഖരിക്കും. ഇതിനായി വാഹനങ്ങളിൽനിന്ന് നിശ്ചിത ഫീസും ഈടാക്കും. സഞ്ചാരികൾക്കിടയിൽ ബോധവത്കരണം ലക്ഷ്യമിട്ട് ലഘുലേഖകളും വിതരണം ചെയ്യും. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ തനത് സൗന്ദര്യം നിലനിർത്തി മാലിന്യമുക്തമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.