എസ്റ്റേറ്റ് മേഖലകളില്‍ നായാട്ട് സംഘങ്ങള്‍ സജീവമാകുന്നു
text_fieldsമൂന്നാര്‍: എസ്റ്റേറ്റ് മേഖലകളില്‍ നായാട്ട് സംഘങ്ങള്‍ സജീവമാകുന്നു. ദേവികുളം, സൈലൻറ്വാലി, ഗൂഡാര്‍വിള, നെറ്റിക്കുടി, കന്നിമല, രാജമല മേഖലകളിലാണ് വന്യമൃഗങ്ങളെ കെണിവെച്ച് പിടിക്കുന്നത്. ദേവികുളം നെറ്റിക്കുടിയില് കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ അന്വേഷണം ഇപ്പോഴും ഇഴയുകയാണ്. രണ്ടുവര്‍ഷം മുമ്പ് ഫോറസ്റ്റ് ഓഫിസിനു സമീപത്തുള്ള പൊന്തക്കാട്ടില്‍നിന്ന് കാട്ടുപോത്തിെൻറ ശരീര അവശിഷ്ടങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ദേവികുളം ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല.
മൂന്നാര്‍ മലനിരകളുടെ സമീപത്തെ എസ്റ്റേറ്റുകളിലെയും സ്ഥിതി മറിച്ചല്ല. നിരവധി നായാട്ടുകള്‍ നടക്കുന്നുണ്ടെങ്കിലും പലതും പുറത്തറിയുന്നില്ല. മൂന്നാര്‍ ടൗണിലെ ചില കടകള്‍ കേന്ദ്രീകരിച്ചും സ്വകാര്യ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും വന്യമൃഗങ്ങളുടെ ഇറച്ചികള്‍ ലഭിക്കുന്നതായാണ് വിവരം. മൂന്നാറിലെത്തുന്ന ഇറച്ചി മണിക്കൂറുകള്‍ക്കുള്ളില്‍ വില്ക്കപ്പെടുകയാണ്. സന്ദര്‍ശകരുടെ തിരക്ക് വർധിച്ചതോടെ സ്വകാര്യ റിസോര്‍ട്ടുകളിലും ആവശ്യക്കാര്‍ ഏറെയാണ്. മൂന്നാറിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വനപാലകര്‍ അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.