Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമുഴുവൻ കുടുംബങ്ങളെയും...

മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം –പി.ജെ. ജോസഫ്​ എം.എൽ.എ

text_fields
bookmark_border
മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം –പി.ജെ. ജോസഫ്​ എം.എൽ.എ
cancel

മൂന്നാർ: പെട്ടിമുടിയിൽ മണ്ണിടിച്ചിൽ മൂലം വീടുകൾ തകർന്ന മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ കേരള കോൺഗ്രസ് എം വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയെങ്കിലും ധനസഹായം അനുവദിക്കണം.

മണ്ണിടിച്ചിലിലൂടെ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ കണ്ണുതുറക്കണം. റീ ബിൽഡ് കേരളയിൽ പുനരധിവാസ പദ്ധതിയും ഉൾപ്പെടുത്തണം. വാട്ടർഷെഡ് മാനേജ്മെൻറ്​ ഫലപ്രദമായി നടപ്പാക്കണം. മൂന്നാറിൽ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോൻസ് ജോസഫ് എം.എൽ.എ, കെ. ഫ്രാൻസിസ് ജോർജ്, മാത്യു സ്​റ്റീഫൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PJ JosephKerala Land SlideKerala Congress
News Summary - Kerala Congress leader PJ Joseph react to Rajamala Tragedy
Next Story