വിവരം ചോര്‍ത്തിയെന്ന ആരോപണത്തിന് പിന്നില്‍ പൊലീസിലെ ചേരിതിരിവെന്ന് പരാതി
text_fieldsമൂന്നാര്‍: തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നൽകിയതായി മൂന്നാർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിൽ സേനക്കുള്ളിലെ ചേരിതിരിവെന്ന് ഡി.ജി.പിക്ക് പരാതി. ആരോപണത്തിൽ അന്വേഷണം നേരിടുന്ന പൊലീസുകാരിൽ ഒരാളുടെ ഭാര്യയാണ് ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പൊലീസ് സേനക്കുള്ളിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ നീക്കത്തിലൂടെ തന്റെ ഭര്‍ത്താവിനെ സംഭവത്തില്‍ ബലിയാടാക്കിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും ചേര്‍ന്നാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഭര്‍ത്താവിനോട് ഇവർ വ്യക്തിവൈരാഗ്യം വെച്ചുപുലര്‍ത്തിയിരുന്നു. ഇതിന്റെ മറവിൽ ഇവർ കരുതിക്കൂട്ടി ഇത്തരത്തിലൊരു ആരോപണം മെനഞ്ഞെടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ആരോപണം സംബന്ധിച്ച് പൊലീസ് വകുപ്പുതല അന്വേഷണം നടത്തുന്നതിനു മുമ്പുതന്നെ ഭർത്താവിനെ കുറ്റക്കാരനെന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത് ഇവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. ഭര്‍ത്താവിനെ കുടുക്കാനുള്ള ശ്രമങ്ങള്‍ ഏതാനും ദിവസങ്ങളായി ഇവരുടെ നേതൃത്വത്തില്‍ നടന്നു വരുകയായിരുന്നു. തന്റെയും രണ്ട് മക്കളുടെയും ജീവനുപോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്.
തികച്ചും വ്യക്തിപരമായി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പോലും ഇവര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. പൊലീസ് സേനയെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെണ് പരാതിയിലെ ആവശ്യം. പൊലീസ് മേധാവിക്ക് പുറമെ ഇന്റലിജന്‍സ് മേധാവി, എറണാകുളം റേഞ്ച് ഐ.ജി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.