താങ്ങില്ല; മൂന്നാർ എൻജിനീയറിങ് കോളജിന് കിതപ്പ്
text_fieldsതൊടുപുഴ: വിദ്യാർഥികളുടെ കുറവും പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടുമില്ലാതെ മൂന്നാർ കോളജ് ഓഫ് എൻജിനീയറിങ്ങിെൻറ പ്രവർത്തനം കിതക്കുന്നു.
ലക്ഷ്യമിട്ടതിെൻറ 25 ശതമാനം കുട്ടികൾ മാത്രമാണ് ചില കോഴ്സുകളിലുള്ളത്. ചില ബ്രാഞ്ചുകളിൽ പത്തിൽ താഴെ വിദ്യാർഥികൾവരെ പഠിക്കുന്നു. കുട്ടികൾ കുറഞ്ഞതോടെ അടുത്തിടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ പുതിയ അഡ്മിഷൻ വേണ്ടെന്ന തരത്തിൽ തീരുമാനമെടുത്തതായാണ് സൂചന. കേരള സർക്കാറിെൻറ കീഴിലുള്ള സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷെൻറ കീഴിൽ 2000ത്തിൽ നിലവിൽ വന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കോളജ് ഓഫ് എൻജിനീയറിങ് മൂന്നാർ. മൂന്നാറിെൻറ ഹൃദയഭാഗത്താണ് കോളജ് പ്രവർത്തിക്കുന്നത്. എന്നാൽ, സർക്കാറിെൻറയും അധികൃതരുടെയും വേണ്ടത്ര ഇടപെടലില്ലാതായതോടെ കോളജിെൻറ മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലാണ്.
കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ ബി.ടെക് കോഴ്സുകളാണുള്ളത്.
കുട്ടികളുടെ കുറവിനൊപ്പം പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടും ലഭിക്കാത്ത സാഹചര്യത്തിൽ 2018ൽ കോളജിെൻറ തുടർപ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. കുട്ടികളെ ആകർഷിക്കുന്ന തരത്തിലെ സൗകര്യങ്ങളും പഠനരീതി മെച്ചപ്പെടുത്തലും സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് വിലയിരുത്തിയത്. ഏറ്റവും കൂടുതൽ കുട്ടികൾ മെക്കാനിക്കൽ വിഭാഗത്തിലാണ്. 2018ലെ മഹാപ്രളയത്തിനുശേഷം മൂന്നാർ എൻജിനീയറിങ് കോളജിെൻറ മെക്കാനിക്കൽ ലാബ് കെട്ടിടത്തിലാണ് മൂന്നാർ ആർട്സ് കോളജിെൻറ പ്രവർത്തനം. ആർട്സ് കോളജ് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. യോഗ്യത കുറഞ്ഞ അധ്യാപകർ സർവിസ് റൂളിനു വിരുദ്ധമായി ജോലി ചെയ്യുന്നുവെന്ന പരാതിയിൽ 2019ൽ ചില അധ്യാപകർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ചിലർ യോഗ്യതക്കും മുകളിൽ ശമ്പളം വാങ്ങുന്നതായും ആക്ഷേപമുണ്ട്. സ്പെഷൽ റൂൾ അനുസരിച്ച് 28 റെഗുലർ അധ്യാപകരാണുള്ളത്.
മലബാർ മേഖലയിൽനിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടേക്ക് എത്തുന്നത്. ഇവരുടെ താമസസൗകര്യമടക്കം വെല്ലുവിളിയാണ്. പലപ്പോഴും കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ അഡ്മിഷൻ നടപടിക്ക് എത്തുന്നവർ പിന്നീട് താൽപര്യം പ്രകടിപ്പിക്കാറില്ല. തദ്ദേശീയരായ വിദ്യാർഥികളെ കോളജിലേക്ക് എത്തിക്കുന്നതടക്കം നടപടി സ്വീകരിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് അധികൃതർ പറയുന്നത്.
െറസിഡൻഷ്യൽ കാമ്പസാക്കി കോളജിനെ മാറ്റിയാൽ കൂടുതൽ കുട്ടികളെ ആകർഷിക്കാൻ കഴിയുമെന്നുമാണ് അധികൃതർ പറയുന്നത്. ഇതിനുള്ള ശ്രമം നടക്കുന്നുണ്ട്. കോളജിെൻറ സുഗമമായ നടത്തിപ്പിന് സർക്കാർ ഇടപെട്ട് സ്പെഷൽ പാക്കേജ് കൊണ്ടുവരണമെന്നും അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.