മൂന്നാർ: റേഷൻകടയിലേക്ക് അഞ്ചാന
text_fieldsമൂന്നാർ: ജയറാമിന്റെ റേഷൻകട ലക്ഷ്യമിട്ട് ഇത്തവണ എത്തിയത് അഞ്ച് കാട്ടാനകൾ. ഹാരിസൺ മലയാളം ദേവികുളം ലോക്ഹാർട്ട് എസ്റ്റേറ്റിൽ ജയറാമിന്റെ എ.ആർ.ഡി 68 നമ്പർ റേഷൻ കടയിൽ സെപ്റ്റംബർ 16ന് പടയപ്പയെത്തി മേൽക്കൂര തകർത്ത് അരിയെടുത്ത് ഭക്ഷിച്ചിരുന്നു. അന്ന് കെട്ടിടത്തിന്റെ മേൽക്കൂരക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിച്ച് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് തിങ്കളാഴ്ച പുലർച്ച ഒരു കുട്ടിയുൾപ്പെടെ അഞ്ചാനകൾ ഒന്നിച്ചെത്തിയത്.
പുലർച്ച അഞ്ചിനാണ് ആനകൾ റേഷൻ കടയുടെ മുന്നിലെത്തിയത്. കടയോട് ചേർന്ന് ജയറാം താമസിക്കുന്ന മുറിയുടെ ഭിത്തി തകർത്തു. ഈ സമയം ഇദ്ദേഹം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് റേഷൻകടയുടെ മേൽക്കൂര ഷീറ്റ് തകർത്തതോടെ ഭിത്തി ഇടിഞ്ഞ് കടക്കകത്തെ മണ്ണണ്ണ ബാരലിന് മുകളിൽ പതിച്ചതോടെ വൻ ശബ്ദമുണ്ടായി. ഇതോടെ തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രശേഖരനും കുടുംബവും ഉറക്കമുണർന്നു.
ഇവർ ബഹളംവെച്ചതോടെ ആനക്കൂട്ടം ഇവരുടെ വീടിനുനേരെ തിരിഞ്ഞു. വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. ശബ്ദം കേട്ട് കൂടുതൽ സമീപവാസികളെത്തി ഒച്ചവെച്ചതോടെയാണ് ആനക്കൂട്ടം കാടുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.