ഓണത്തെ വരവേറ്റ് മൂന്നാറിലെ ചെറി ബ്ലോസം
text_fieldsമൂന്നാര്‍: കോവിഡിെൻറ പശ്ചാത്തലത്തില്‍ പൂവും പൂക്കളുവുമൊക്കെ പേരിലൊതുങ്ങിയപ്പോൾ പതിവ് തെറ്റിച്ച് പൂത്തുലഞ്ഞുനില്‍ക്കുന്ന ചെറി ബ്ലോസം മരങ്ങള്‍ മൂന്നാറില്‍ നിറക്കാഴ്ചയൊരുക്കുന്നു. ചോലവനങ്ങളിലും വഴിയോരങ്ങളിലും ഇളം റോസ് നിറത്തില്‍ പൂവിട്ടുനില്‍ക്കുന്ന ചെറി ബ്ലോസം മരങ്ങള്‍ ഇത്തവണ നേരത്തേ പൂത്തു.
സാധാരണഗതിയില്‍ നവംബറിണ് ഈ മരങ്ങള്‍ വ്യാപകമായി പൂക്കുന്നത്. ഇത്തവണ ജൂലൈയില്‍ പുഷ്പിച്ച് തുടങ്ങിയിരുന്നു. മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളുടെ പരിസരപ്രദേശങ്ങളിലാണ് ധാരാളമായി ഇവ പൂത്തുനിൽക്കുന്നത്. ചെണ്ടുവര, എല്ലപ്പെട്ടി, പുതുക്കടി തുടങ്ങിയ സ്ഥലങ്ങളിലുമുണ്ട്. പള്ളിവാസലില്‍നിന്ന് മൂന്നാറിലേക്കുള്ള പാതയിലും ഈ മരങ്ങള്‍ കാണാം.
തേയിലക്കാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ചോലവനങ്ങളിലും ധാരാളമായി കാണപ്പെടുന്നുണ്ട്. ശൈത്യകാലമായ ഡിസംബറില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മരങ്ങളാണ്.പൂക്കളം ഒരുക്കാന്‍ തടസ്സങ്ങളേറെയുണ്ടെങ്കിലും പ്രകൃതി പതിവുതെറ്റിച്ച് ചെറി ബ്ലോസം മരങ്ങളെ നിറമണിയിച്ചതോടെ നിറങ്ങളുമായി മൂന്നാറും ഓണത്തെ വരവേല്‍ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.