Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightകാട്ടാന...

കാട്ടാന വൈദ്യുതാഘാതമേറ്റ് ​ചെരിഞ്ഞ സംഭവത്തിൽ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
elephant
cancel

മൂന്നാർ: ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ​െചരിഞ്ഞ സംഭവത്തിൽ പ്രതി അറസ്​റ്റിൽ. 301 കോളനിയിൽ പാൽക്കുളംകുടിയിൽ സുരേഷാണ്​ (41) അറസ്​റ്റിലായത്.

ആഗസ്​റ്റ്​ 13ന്​ പുലർച്ചയാണ്​ സുരേഷി​െൻറ വീടിന് സമീപത്തെ കാട്ടിൽ 45വയസ്സുള്ള പിടിയാനയെ ഷോക്കേറ്റ്​ ​െചരിഞ്ഞ നിലയിൽ ക​ണ്ടെത്തിയത്​. കാട്ടുമൃഗങ്ങളെ തടയാൻ സ്ഥാപിച്ച സോളാർ വേലിയിലേക്ക് വൈദ്യുതി ഉയർന്ന തോതിൽ കടത്തിവിട്ടാണ് ആനയെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് എത്തിയ വനപാലകർ സുരേഷി​െൻറ വീട്ടിൽനിന്ന്​ കേബിളുകൾ കണ്ടെടുത്തിരുന്നു.

എന്നാൽ, പ്രതി ഒളിവിൽ പോയതോടെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ ഇതിനിടെ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചിരുന്നു. എറണാകുളത്തും ചാറ്റുപാറയിലുമായി ഒളിവിൽ കഴിഞ്ഞശേഷം തിങ്കളാഴ്ച രാത്രി കോളനിയിൽ സുഹൃത്തി​െൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് എടുക്കാൻ എത്തിയ​തറിഞ്ഞാണ്​ വനപാലകർ പിടികൂടിയത്​. അറസ്​റ്റിലായ സുരേഷി​െൻറ വീട്ടിൽനിന്ന്​ ബാക്കി കേബിൾ കൂടി കണ്ടെത്തി. നെടുംകണ്ടം കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantCrime Newswild life
News Summary - one arrested in elephant electric shock incident
Next Story