പെമ്പിളൈ ഒരുമൈ ഇക്കുറിയില്ല: മൂന്നാറിൽ പ്രതീക്ഷയോടെ എൽ.ഡി.എഫ്
text_fieldsമൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവർത്തകർ മത്സര രംഗത്തുവരുകയും മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയും െചയ്തതാണ് കഴിഞ്ഞതവണ മൂന്നാറിെൻറ രാഷ്ട്രീയ ചിത്രം മാറ്റിയത്.
എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം സമ്മാനിച്ചത് പെമ്പിളൈ ഒരുമൈ ബാനറിൽ മത്സരിച്ച് ജയിച്ചുവന്ന രണ്ടുപേർ പിന്തുണച്ചതോടെയാണ്. ഇത്തവണ മത്സരരംഗത്ത് അവരില്ല. എ.ഐ.എ.ഡി.എം.കെയാണ് മുന്നണികൾക്ക് പുറത്ത് മത്സരിക്കുന്നത്. ബി.ജെ.പി രംഗത്തുണ്ടെങ്കിലും ശക്തമല്ല. കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ വിജയിച്ചിട്ടും ഭരിക്കാന്‍ കഴിയാതെപോയ മൂന്നാര്‍ പഞ്ചായത്ത് തിരികെ പിടിക്കാനുള്ള ശ്രമങ്ങളുമായാണ് എൽ.ഡി.എഫ് കളത്തിലുള്ളത്.
കൂടുതല്‍ സിറ്റീല് വിജയിക്കാനായിട്ടും ഭരണം കൈവിട്ടതിലെ വിഷമം തീർക്കാൻ മുൻകൂട്ടി പ്രചാരണ രംഗത്താണ് ഇടതുപക്ഷം. യു.ഡി.എഫാകട്ടെ കുറഞ്ഞ സീറ്റ് ലഭിച്ചിട്ടും ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ഫോട്ടോ ഫിനിഷ് പോലെ ആവേശകരമായിരുന്നു കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിനു മുമ്പ് മൂന്നാറില്‍ നടന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് ഉത്ഭവിച്ച് പൊമ്പിളൈ ഒരുമൈ എന്ന കൂട്ടായ്മയുടെ സാന്നിധ്യമായിരുന്നു മുഖ്യ സവിശേഷത.
സമരത്തെ തുടര്‍ന്ന് തൊഴിലാളികളുടെ പിന്തുണയോടെ സംഘടന മത്സരരംഗത്തും കടന്നുവന്നു. 21 വാര്‍ഡുകളില്‍ എൽ.ഡി.എഫ് പത്തിടങ്ങളിലാണ് വിജയിച്ചത്. മുഖ്യ എതിരാളികളായ യു.ഡി.എഫ് എട്ടിടങ്ങളായിരുന്നു വിജയിച്ചത്. രണ്ടു വാര്‍ഡുകളില്‍ പൊമ്പിൈള ഒരുമൈ സ്ഥാനാർഥികള്‍ വിജയിച്ചു.
ട്രേഡ് യൂനിയനുകളുമായി കൊമ്പു കോര്‍ത്ത സമയത്തുനടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ബദലായി വളരുന്ന സംഘടന ശക്തിയോട് കൂട്ടുചേരുന്നത് തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ് സഖ്യത്തിന് തയാറാകാതിരുന്നത്. ഇതോടെയാണ് യു.ഡി.എഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് െപമ്പിൈള ഒരുമയുടെ പിന്തുണ സമ്പാദിച്ചത്. രാഷ്ട്രീയ നിലപാടുകളുടെ തിരിച്ചടി ഭയന്ന് പുറത്തുനിന്ന് പിന്തുണ നല്കിയാല് മതിയെന്ന് പെമ്പിൈള ഒരുമയുമായി ധാരണയിലെത്തിയതോടെ പഞ്ചായത്ത് പിടിച്ചെടുക്കാനുള്ള അവസരം കോണ്‍ഗ്രസിന് കൈവരികയായിരുന്നു. ഏഴാം വാര്‍ഡായ കന്നിമലയില്നിന്ന് മത്സരിച്ച ആര്.കറുപ്പസാമിയാണ് പഞ്ചായത്ത് പ്രസിഡൻറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.