കുഞ്ഞു ധനുവിനെ ഒടുവില്‍ 'കുവി'തന്നെ കണ്ടെത്തി...
text_fieldsപെട്ടിമുടി (ഇടുക്കി): ആ സ്നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോരാ... തെൻറ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് വളർത്തുനായ് 'കുവി' നടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. അവള് ഇന്നുവരും, നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു പ്രിയ സഹചാരിയായ നായ്. ഒടുവില്‍ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന പ്രിയ കളിക്കൂട്ടുകാരിയെ 'കുവി' തന്നെ കണ്ടെത്തി.
കുഞ്ഞു ധനുവിെൻറ ചേതനയറ്റ ശരീരം അവന് തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്തു. കുഞ്ഞുവിരലുകളാല്‍ സ്നേഹം പകര്‍ന്ന കൂട്ടുകാരി ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ആ പാവം നായ്ക്ക് മാത്രം ഇനിയും മനസ്സിലാക്കാനായിട്ടുണ്ടാവില്ല.
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവര്‍ക്കായുള്ള തിരച്ചിലിെൻറ എട്ടാംദിനത്തില്‍ രാവിലെ 11ഓടെയാണ് ധനുഷ്കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായാണ് കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം. ഫയര്‍ഫോഴ്സും പൊലീസും പെട്ടിമുടിയില്‍നിന്ന് നാലുകിലോമീറ്റര്‍ ദൂരെ ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചില്‍ നടത്തിയിരുന്നത്. ഇതിന് സമീപത്തെ പാലത്തിന് അടിയിലായിരുന്നു കുട്ടി വെള്ളത്തില്‍ താഴ്ന്നു കിടന്നത്.
വളര്‍ത്തുനായ മണം പിടിച്ച് രാവിലെ മുതല്‍ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ നോക്കി നില്ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ഇനി കുടുംബത്തില്‍ ജീവനോടെയുള്ളത്.
പിതാവ് പ്രദീഷ് കുമാറിെൻറ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദര്‍ശിനിയെയും കണ്ടെത്താനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.