മരങ്ങളെ സ്നേഹിച്ച് പ്രദീപ് സൈക്കിൾ ചവിട്ടിയത് 16,000 കിലോമീറ്റർ
text_fieldsമൂന്നാർ: വനനശീകരണത്തിനും വായുമലിനീകരണത്തിനുമെതിരെ 16,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഉത്തർപ്രദേശിലെ യുവാവ് മൂന്നാറിലെത്തി. യു.പിയിലെ ഗാസിപ്പുർ സ്വദേശിയായ പ്രദീപ് കുമാർ (26), 2021 നവംബറിലാണ് യാത്ര ആരംഭിച്ചത്.
വൃക്ഷങ്ങൾവെച്ചുപിടിപ്പിക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് പ്രദീപ് പറയുന്നു. 10 സംസ്ഥാനങ്ങളിലൂടെ 16,000 കിലോമീറ്റർ ഇതുവരെ സൈക്കിൾ ചവിട്ടി. യാത്ര തുടങ്ങുമ്പോൾ 140 രൂപയാണ് കൈയിൽ ഉണ്ടായിരുന്നത്. ദിവസവും 110 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്നതാണ് പതിവ്. റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലുമാണ് രാത്രി കഴിച്ചുകൂട്ടുന്നത്.
ഒരുലക്ഷം കിലോമീറ്റർ സൈക്കിൾ ചവിട്ടി ദേശവ്യാപകമായി തന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എത്തിച്ചേരുന്ന സ്ഥലങ്ങളിലെ വ്യാപാരികളും മറ്റും നൽകുന്ന സഹായം സ്വീകരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എല്ലായിടത്തും നല്ല സ്വീകരണമാണ് ലഭിച്ചതെന്നും പ്രദീപ് പറഞ്ഞു. മൂന്നാറിലെത്തിയ യുവാവിനെ ടൗണിലെ ടൂറിസ്റ്റ് ഗൈഡുകൾ അഭിനന്ദിക്കുകയും പണവും മറ്റ് ഉപഹാരങ്ങളും നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.