രാജമലയിൽ പിറന്നത് 42 വരയാടിൻ കുഞ്ഞുങ്ങൾ
text_fieldsമൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തിന്‍റെ ഭാഗമായ രാജമലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പിറന്നത് 42 വരയാടിന്‍ കുട്ടികള്‍. രണ്ടുമാസത്തെ പ്രജനനകാലം പകുതി പിന്നിട്ടപ്പോഴാണ് ഇത്രയും കുഞ്ഞുങ്ങൾ ജനിച്ചത്.
പുതുതായി പിറക്കുന്ന വരയാടിന്‍ കുട്ടികളെ സംബന്ധിച്ച കണക്കെടുപ്പിലാണ് ഈ വിവരം ലഭ്യമായത്. പതിവ് വാര്‍ഷിക കണക്കെടുപ്പാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍റെ മേല്‍നോട്ടത്തിൽ ഉദ്യാനത്തില്‍ നടന്നുവരുന്നത്. കണക്കെടുപ്പ് മാര്‍ച്ച് അവസാനം വരെ നീളും. രാജമലയില്‍ പിറന്ന വരയാടുകളുടെ മുഴുവന്‍ എണ്ണവും ഏപ്രിൽ രണ്ടാം വാരത്തോടെ ലഭ്യമാകും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പാര്‍ക്കിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും പുതിയതായി പിറക്കുന്ന വരയാടിന്‍ കുട്ടികളുടെ എണ്ണം നൂറുകവിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.