ഏറുമാടത്തിൽ അന്തിയുറങ്ങി ഏഴ് ആദിവാസി കുടുംബം
text_fieldsമൂന്നാർ: ഏറുമാടങ്ങളിൽ ഉറങ്ങിയും വനവിഭവങ്ങൾ ഭക്ഷിച്ചും നിബിഡ വനത്തിൽ ഏഴ് ആദിവാസി കുടുംബത്തിെൻറ ഒരുകുടി. മാങ്കുളം താളുംകണ്ടം മൂത്താശാരി കുടിയാണ് ഏഴുകുടുംബത്തിെൻറ സ്വന്തം കുടിയായി മാറിയിരിക്കുന്നത്.
വന്യജീവികളുടെ ആക്രമണവും അടച്ചുറപ്പില്ലാത്ത വീടും മൂലം മരങ്ങളുടെ മുകളിലാണ് ഇവരുടെ ജീവിതം. മുതുവാൻ സമുദായത്തിൽപെട്ടവരാണിവർ. ഉയരമുള്ള മരത്തിെൻറ മുകളിൽ കെട്ടിയ വീടുകളിലാണ് അന്തിയുറങ്ങുന്നത്. ബലമുള്ള തടികൾ തൂണുകളാക്കി മരമുകളിൽ ഉറപ്പിക്കും.
മുളകൾ ചതച്ച് ഉണ്ടാക്കുന്ന മറകൊണ്ട് ഭിത്തിയും തറയും നിർമിക്കും. മുൻകാലങ്ങളിൽ പുല്ലും ഇലകളുമായിരുന്നു മേച്ചിലിന്. ഇപ്പോൾ പ്ലാസ്റ്റിക് പടുതയാണ് കൂടുതലും ഉപയോഗിക്കുന്നത്. താഴെനിന്ന് മുകളിലേക്ക് കയറാൻ ചിലർ തടികൊണ്ടുതന്നെ കോണി നിർമിച്ചിട്ടുണ്ട്. ചിലർ വലിച്ച് മുകളിൽ കയറ്റിെവക്കാവുന്ന വള്ളിയിലുള്ള കോണിയാണ് െവച്ചിട്ടുള്ളത്.
നാലും അഞ്ചും അംഗങ്ങളുള്ള വീടുകളിലെ മുതിർന്നവർ വനവിഭവങ്ങൾ ശേഖരിച്ചും അപൂർവമായി ലഭിക്കുന്ന പുറംപണിക്ക് പോയുമാണ് വരുമാനം കണ്ടെത്തുന്നത്. വന്യജീവികളെ ശത്രുവായി കാണാതെ അവർക്കൊപ്പം ജീവിക്കുകയാണ് ഇവരുടെ രീതി. കുട്ടികൾ പട്ടികവർഗ വികസന വകുപ്പിെൻറ െറസിഡൻഷ്യൽ സ്കൂളുകളിൽ താമസിച്ച് പഠിക്കുകയാണ്. അവധിയായതോടെ അവരും കുടിയിലുണ്ട്. സർക്കാർ നൽകുന്ന റേഷനും വനത്തിലെ ഭക്ഷ്യവസ്തുക്കളുമാണ് പ്രധാനം.
പകൽ താഴെയുള്ള ചെറിയ ഷെഡിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കും. സന്ധ്യയോടെ എല്ലാവരും ഉയരമുള്ള മരത്തിൽ നിർമിച്ച ഏറുമാടങ്ങളിൽ കയറും. കുടിക്കുചുറ്റും വനം വകുപ്പ് വേലി നിർമിച്ചിട്ടുണ്ടെങ്കിലും രാത്രി മൃഗങ്ങളുടെ ശല്യമുണ്ടെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.