മൂന്നാർ ഡിവൈ.എസ്.പി ഓഫിസ് പരിസരത്ത് അർധരാത്രി ഒറ്റയാെൻറ പരാക്രമം
text_fieldsമൂന്നാർ: അർധരാത്രി എത്തിയ ഒറ്റയാൻ മൂന്നാർ ഡിവൈ.എസ്.പി ഓഫിസ് പരിസരത്ത് ഭീതി പടർത്തി. ഒന്നരമണിക്കൂർ മുറ്റത്ത് ചെലവഴിച്ചശേഷമാണ് ആന മടങ്ങിയത്. രാത്രി 12ന് എത്തിയ ആന കെട്ടിടത്തിലെ കുടിവെള്ള ടാങ്ക് തകർത്ത് റോഡിലേക്കെറിഞ്ഞു. പിന്നീട് രണ്ടാമത്തെ ടാങ്കും നശിപ്പിച്ചു. മുറ്റത്തുനിന്ന മാവും ഒടിച്ചു. ഡിവൈ.എസ്.പി സുരേഷും ഡ്രൈവറും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു.
ഒന്നര മണിക്കൂറോളം ഓഫിസ് പരിസരത്ത് നിലയുറപ്പിച്ച ആന പിന്നീട് മുരുകൻ കോവിലിന് സമീപത്തേക്ക് പോയി. ഒരുമാസമായി ടൗണിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. രണ്ടാഴ്ചമുമ്പ് രണ്ടാനകൾ അന്തർസംസ്ഥാന പാത മണിക്കൂറുകളോളം തടസ്സപ്പെടുത്തിയിരുന്നു. അതിനടുത്ത ദിവസം മുൻ എം.എൽ.എ എസ്. രാജേന്ദ്രെൻറ വീടിനുമുന്നിലെ കാർഷികവിഭവങ്ങൾ ആന ഭക്ഷണമാക്കി.
നല്ലതണ്ണി, മൂന്നാർ ടൗൺ, കോളനി, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ ഇവയുടെ ശല്യം പതിവാണ്. ഏറ്റവുമൊടുവിൽ ചട്ടമൂന്നാർ ചെക്ക്പോസ്റ്റിൽ രണ്ടുദിവസം തുടർച്ചയായി എത്തി ആറ് കടകളും ചെക്ക്പോസ്റ്റും തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.