വന്യജീവി ആക്രമണം: ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം –മന്ത്രി കെ. രാജു
text_fieldsമൂന്നാർ: വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് നല്കുന്ന നഷ്ടപരിഹാരം 10 ലക്ഷമായി ഉയര്‍ത്തിയതായി വനംമന്ത്രി കെ. രാജു. മണത്തളം സ്റ്റാഫ് ബാരക്കിെൻറയും പേത്തൊട്ടി ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വനാതിര്‍ത്തിയിലെ 204 പഞ്ചായത്തില്‍ ജനജാഗ്രത സമിതി രൂപവത്കരിച്ചു. ആദിവാസി വിഭാഗക്കാരായ 500 പേര്‍ക്ക് വനംവകുപ്പില്‍ സ്ഥിരനിയമനത്തിന് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ശോഷിച്ച വനഭാഗങ്ങളെ വീണ്ടും വനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്നും മന്ത്രി പറഞ്ഞു.
ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. മണത്തളം സ്റ്റാഫ് ബാരക്കിെൻറ നിർമാണത്തിന് 11.5 ലക്ഷം, പേത്തൊട്ടി ഡോര്‍മിറ്ററിക്ക് 15 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര്. ലക്ഷ്മി, മൂന്നാര്‍ ഡി.എഫ്.ഒ പി.ആര്. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാപിഡ് റെസ്പോണ്‍സ് ടീം ശക്തിപ്പെടുത്തും
കുമളി: എല്ലാ ജില്ലയിലും റാപിഡ് റെസ്പോണ്‍സ് ടീമിെൻറ (ആര്.ആര്.ടി) സേവനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ. രാജു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന് കീഴില്‍ പുതുതായി ആരംഭിച്ച റാപിഡ് റെസ്പോണ്‍സ് ടീമിെൻറ ഓഫിസിെൻറയും മുക്കുഴി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രത്യേക പരിശീലനം ലഭിച്ചവരാണ് റാപിഡ് റെസ്പോണ്‍സ് ടീമില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് വാഹനങ്ങളും ആയുധങ്ങളും മറ്റു സൗകര്യങ്ങളുമെല്ലാം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ആര്.ആര്.ടികളും ശക്തിപ്പെടുത്താന്തന്നെയാണ് സര്‍ക്കാറിെൻറ തീരുമാനം. റാപിഡ് റെസ്പോണ്‍സ് ടീമിെൻറ സേവനങ്ങള്‍ ലഭ്യമാക്കുന്നതോടുകൂടി പൊതുജനങ്ങള്‍ക്കും വന സംരക്ഷണത്തിനും ഏറെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. പി.സി. ജോര്‍ജ് എം.എല്‍.എ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, പീരുമേട് പഞ്ചായത്ത് പ്രസിഡൻറ് എസ്. സാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.