അപകട മേഖലയിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
text_fieldsമുട്ടം: മുട്ടത്തെ നിരന്തര അപകട മേഖലയിൽ പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗത്തിന്റെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. ശങ്കരപ്പള്ളിക്ക് മുമ്പും ശേഷവുമായി രണ്ടു വീതം ഇരുമ്പുവേലികളാണ് സ്ഥാപിച്ചത്. ഇരുവശത്തുമായി മുന്നറിയിപ്പും എഴുതിയിട്ടുണ്ട്. ശങ്കരപ്പള്ളി പാലവും പാലത്തിനോട് ചേർന്ന പ്രദേശവുമാണ് നിരന്തര അപകട മേഖല. ഇടത്തോട്ടും വലത്തോട്ടുമുള്ള വളവുകളും വീതിക്കുറവും പാലവും കൂടി ചേരുന്നതാണ് ഇവിടം അപകടങ്ങൾ കൂടാൻ കാരണം. ചുരുങ്ങിയ കാലത്തിനുള്ളിൽ പത്തോളം അപകടങ്ങളാണ് ഈ പ്രദേശത്ത് മാത്രം സംഭവിച്ചിട്ടുള്ളത്. നാല് വാഹനങ്ങൾ കൂട്ടിയിടിച്ചത് രണ്ട് മാസം മുമ്പാണ്. പിക്അപ് ജീപ്പിടിച്ചും അപകടം സംഭവിച്ചിരുന്നു. ട്രാവലർ അപകടത്തിൽപെട്ടതും ഇവിടെയാണ്.
റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് തുടർ അപകടങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. മിനുസമുള്ള റോഡിൽ മഴ കൂടി പെയ്യുന്നതോടെ വാഹനങ്ങൾ തെന്നി മാറുന്നതാണ് അപകടങ്ങൾക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.