എൻട്രൻസ് പ്ലാസ നിർമാണത്തിലെ അഴിമതി; വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsമുട്ടം: മലങ്കര ടൂറിസം ഹബിലെ എൻട്രൻസ് പ്ലാസ നിർമാണ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മുട്ടം സ്വദേശിയും പൊതു പ്രവർത്തകനുമായ ബേബി ജോസഫ് വണ്ടനാനിക്കൽ നൽകിയ പരാതിയിലാണ് ജില്ല വിജിലൻസ് അന്വേഷണം ആരംഭിച്ചത്. നാലുവർഷം മുമ്പ് നിർമാണം നടത്തിയ എൻട്രസ് പ്ലാസ നിർമാണത്തിൽ ഗുരുതര അഴിമതി നടന്നിരിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. 2.5 കോടിയോളം മുതൽ മുടക്കി നിർമിച്ച പ്ലാസ നിർമാണത്തിലെ അപാകത മൂലം തുറന്നുനൽകാൻ സാധിച്ചിട്ടില്ല.
ക്രമക്കേട് നടന്നിരുന്നതിനാൽ ഇടക്കുവെച്ച് പൊളിച്ചുപണിയേണ്ടിയുംവന്നു. 50 സെന്റോളം സ്ഥലത്ത് അത്തരത്തിൽ ഒരു കെട്ടിടം പണിയാൻ 2.5 കോടി വേണ്ടിവരില്ല, 2.5 കോടിയോളം ലഭിച്ചിട്ടും നിർമാണം പൂർത്തിയാക്കിനൽകാൻ ഹാബിറ്റാറ്റിന് കഴിഞ്ഞിട്ടില്ല. ശുചിമുറി മാത്രമാണ് തുറന്നുനൽകാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി ഭാഗങ്ങൾ അടഞ്ഞുകിടക്കുകയാണ്.
സർക്കാറിന് പ്രതിമാസം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ നഷ്ടം ഉൾപ്പെടെ കരാർ ഏജൻസിയിൽനിന്ന് ഈടാക്കണം. കലക്ടറുടെ ഉൾപ്പെടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടും നിർമാണം പൂർത്തിയാക്കി തുറന്നുനൽകാൻ കഴിയാത്തതിന്റെ കാരണം അഴിമതി നിർമാണത്തിൽ ഉന്നതർക്കും പങ്കുള്ളതുകൊണ്ടാണെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.