അപകട വളവിൽ വീണ്ടും അപകടം
text_fieldsമുട്ടം: ശങ്കരപ്പിള്ളിയിൽ അപകട വളവിൽ വീണ്ടും അപകടം. വ്യാഴാഴ്ച ബസും കാറും കൂട്ടിയിടിച്ച അതേ സ്ഥലത്താണ് വെള്ളിയാഴ്ച കാറുകൾ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച അപകടത്തിൽപെട്ട ബസ് അപകടസ്ഥലത്ത് വളവിൽ ഇട്ടിരുന്നതാണ് വെള്ളിയാഴ്ചത്തെ അപകടത്തിന് കാരണം. തൊടുപുഴ ഭാഗത്തേക്ക് വന്ന കുടയത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ വളവിൽ അപകടത്തിൽപെട്ട് കിടന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽനിന്ന് മറ്റൊരു വാഹനം വന്നു.
കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ കാർ ഡ്രൈവർ ബ്രേക്ക് ചെയ്തു. ഈ സമയം തൊട്ടുപിന്നിൽ വന്ന കട്ടപ്പന സ്വദേശിയുടെ കാർ പിന്നിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. എസ് വളവിൽ ബസ് റോഡിൽ നിർത്തിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കാർ ഡ്രൈവർമാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തെ തുടർന്ന് റോഡിൽ ഇട്ടിരുന്ന ബസ് തകരാർ മൂലം സ്ഥലത്തുനിന്നും മാറ്റിയിട്ടില്ല. ബസിന്റെ തകരാർ പരിഹരിച്ച് വളവിൽനിന്ന് നീക്കം ചെയ്യണമെന്ന് നാടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.