മാലിന്യം വലിച്ചെറിയരുത്; വയലിൻ കൊണ്ടൊരു ബോധവത്കരണം
text_fieldsമുട്ടം: മാലിന്യം വലിച്ചെറിയരുത് എന്ന മുന്നറിയിപ്പ് പഞ്ചായത്തുകളുടെ ബോർഡുകളിൽ ഒതുങ്ങുേമ്പാൾ വ്യത്യസ്ത തരത്തിലുള്ള ബോധവത്കരണവുമായി മൂവർ സംഘം.
മാലിന്യം കൊണ്ടിടുന്നതിന് സാധാരണ വേസ്റ്റ് ബിന്നുകളാണ് സ്ഥാപിക്കുന്നതെങ്കിൽ വയലിനിെൻറ ആകൃതിയിലുള്ള ബോർഡ് പ്രദേശങ്ങളിൽ സ്ഥാപിച്ച് പ്രകൃതിയെ മാലിന്യമുക്തമാക്കുന്നതിെൻറ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുകയാണ് മൂവാറ്റുപുഴ സ്വദേശികളായ അനീഷ്, എൽദോസ്, റെജി എന്നിവർ. തൊടുപുഴക്ക് സമീപം പെരുമറ്റം പുഴയരികിലും ഇവർ ഇത്തരത്തിലൊന്ന് സ്ഥാപിച്ചിട്ടുണ്ട്.
വയലിനിൽ മാലിന്യം വലിച്ചെറിയരുതെന്ന വാചകങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും ബന്ധം വ്യക്തമാക്കുന്ന വരികളും എഴുതിവെച്ചിട്ടുണ്ട്. ഈ പുഴയും തീരവും നമ്മുടെ ജീവനാണ്, പ്രകൃതിയെ പ്രണയിക്കുക എന്നിങ്ങനെയാണ് വരികൾ.
ഒരു സംഘടനയുടെയും ബാനറിലല്ല ഇവർ ഈ മാതൃക പ്രവൃത്തി ചെയ്യുന്നത്. മാലിന്യം വലിച്ചെറിയുന്നത് കാണുമ്പോൾ വലിയ വിഷമം തോന്നാറുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു ആശയം നടപ്പാക്കിയതെന്നും ഇവർ പറഞ്ഞു. പെരുമറ്റം മേഖലയിൽ രാത്രിയിലും മറ്റും വാഹനത്തിലെത്തുന്നവർ മാലിന്യം പുഴയരികിലും റോഡരികിലും തള്ളുന്നത് പതിവാണ്. പഞ്ചായത്ത് പല പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല.
മാലിന്യം വലിച്ചെറിയുന്നവരുടെ മനസ്സ് മാറാൻ ഇവരുടെ പ്രവർത്തനംകൊണ്ട് കഴിയട്ടെ എന്നാണ് നാട്ടുകാരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.