Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_right20 വർഷമായിട്ടും കേസ്...

20 വർഷമായിട്ടും കേസ് തീർപ്പായില്ല അപകടാവസ്ഥയിലുള്ള മരം മുറിക്കാൻ ഹൈകോടതി കനിയണം

text_fields
bookmark_border
20 വർഷമായിട്ടും കേസ് തീർപ്പായില്ല അപകടാവസ്ഥയിലുള്ള മരം മുറിക്കാൻ ഹൈകോടതി കനിയണം
cancel
camera_alt

മു​ട്ടം ഭാ​ഗ​ത്ത്​ അ​പ​ക​ടാ​വ​സ്ഥ​യി​ലുള്ള

മ​ര​ങ്ങ​ളി​ൽ ഒ​ന്ന്

മു​ട്ടം: സം​സ്ഥാ​ന പാ​ത​ക്ക് അ​രി​കി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന വ​ന്മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ഹൈ​കോ​ട​തി ക​നി​യ​ണം. മു​ട്ടം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് മു​ത​ൽ പെ​രു​മ​റ്റം വ​രെ ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ റോ​ഡ് വ​ക്കി​ൽ നി​ൽ​ക്കു​ന്ന മൂ​ന്നു മ​ര​ങ്ങ​ളാ​ണ് ഹൈ​കോ​ട​തി വി​ധി കാ​ത്തു​ക​ഴി​യു​ന്ന​ത്. 20 വ​ർ​ഷം മു​മ്പ്​ മു​ട്ടം കോ​ട​തി​യി​ൽ തു​ട​ങ്ങി​യ വ്യ​വ​ഹാ​രം ഹൈ​കോ​ട​തി വ​രെ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ, പ​ല​ത​വ​ണ മ​ര​ത്തി‍െൻറ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞ് റോ​ഡി​ൽ പ​തി​ച്ചു.

ഭാ​ഗ്യം​കൊ​ണ്ട്​ ഇ​ന്നു​വ​രെ ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ഴ​ക്കാ​ലം എ​ത്തും മു​മ്പ്​ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2003 മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് ത​ട​സ്സ​വാ​ദം ഉ​ന്ന​യി​ച്ച​ത്. പി​ന്നീ​ട് അ​ത് മു​ട്ടം കോ​ട​തി​യി​ലും ഹൈ​കോ​ട​തി വ​രെ​യും എ​ത്തി. ഹൈ​കോ​ട​തി​യി​ൽ കേ​സ്​ എ​ത്തി​യി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി. മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന ഭാ​ഗ​വും റോ​ഡും ഉ​ൾ​െ​പ്പ​ടെ ത​ങ്ങ​ളു​ടേ​താ​ണെ​ന്നാ​ണ്​ മ​ല​ങ്ക​ര എ​സ്​​റ്റേ​റ്റി‍െൻറ വാ​ദം. റോ​ഡ് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​റി​ന് അ​നു​മ​തി ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. 1700 ഏ​ക്ക​റോ​ളം ഭൂ​മി കൈ​വ​ശ​മു​ണ്ട്. ഇ​തി​നെ​ല്ലാം പ​ട്ട​യ​വും ഉ​ണ്ടെ​ന്ന് മ​ല​ങ്ക​ര എ​സ്‌​റ്റേ​റ്റ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 100 അ​ടി​യി​ല​ധി​കം ഉ​യ​ര​വും 100 ഇ​ഞ്ചോ​ളം വ​ണ്ണ​വു​മു​ള്ള മ​ര​ങ്ങ​ളാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ദി​നം​പ്ര​തി സ​ഞ്ച​രി​ക്കു​ന്ന സം​സ്ഥാ​ന​പാ​ത​ക്ക് അ​രി​കി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ച്ചേ​ക്കാം. വ്യാ​ഴാ​ഴ്ച നാ​ലോ​ടെ ഇ​തി​ൽ ഒ​രു മ​ര​ത്തി‍െൻറ ശി​ഖ​രം ഒ​ടി​ഞ്ഞ് റോ​ഡി​ൽ പ​തി​ച്ചി​രു​ന്നു. എ​ത്ര​യും വേ​ഗം അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Even after 20 years, the case has not been resolved
Next Story