Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2023 11:52 AM IST Updated On
date_range 24 Jun 2023 11:52 AM ISTകണ്ണ് തുറന്നു; മുട്ടത്തെ ഗർത്തം മൂടി
text_fieldsbookmark_border
മുട്ടം: റോഡുവക്കിൽ അപകടാവസ്ഥയിൽ സ്ഥിതിചെയ്തിരുന്ന അഗാധ ഗർത്തം കോൺക്രീറ്റ് ചെയ്ത് മൂടി. ഏറെ നാളായി അപകടാവസ്ഥയിൽ നിലനിന്നിരുന്ന ഗർത്തമാണ് ‘മാധ്യമം’ വാർത്തയെത്തുടർന്ന് മൂടി കോൺക്രീറ്റ് ചെയ്തത്.
മുട്ടം - കരിങ്കുന്നം റൂട്ടിൽ ഒറ്റല്ലൂർ കുരിശുപള്ളിക്ക് സമീപമാണ് അപകട ഗർത്തം സ്ഥിതിചെയ്തിതിരുന്നത്. 50 സെന്റീമീറ്റർ വ്യാസവും അഞ്ച് അടി ആഴവും ഈ ഗർത്തത്തിന് ഉണ്ടായിരുന്നു. വാഹനയാത്രികർക്കും കാൽനടക്കാർക്കും വലിയ ഭീഷണിയായിരുന്നു ഇത്.
കഴിഞ്ഞദിവസം ഈ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story