Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightചട്ടം പാലിച്ചില്ല;...

ചട്ടം പാലിച്ചില്ല; കെട്ടിട നമ്പർ ലഭിക്കാതെ സർക്കാർ കെട്ടിടങ്ങൾ...

text_fields
bookmark_border
Muttam family court building
cancel
camera_alt

മു​ട്ട​ത്തെ കു​ടം​ബ കോ​ട​തി കെ​ട്ടി​ടം

മു​ട്ടം: നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​തെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ. ച​ട്ടം പാ​ലി​ക്കാ​തെ നി​ർ​മി​ച്ച കെ​ട്ടി​ങ്ങ​ൾ​ക്കാ​ണ് മു​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​മ്പ​ർ ന​ൽ​കാ​ത്ത​ത്. ജി​ല്ല കു​ടും​ബ കോ​ട​തി, മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ എ​ന്നി​വ​യാ​ണ് കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വാ​തെ കി​ട​ക്കു​ന്ന​ത്. പി.​ഡ​ബ്ല്യു.​ഡി ത​യാ​റാ​ക്കി പ്ലാ​നും എ​സ്റ്റി​മേ​റ്റും പ്ര​കാ​ര​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളാ​യ​തി​നാ​ൽ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് മി​ക്ക​തും നി​ർ​മി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലാ​ണ് എ​ൻ​ട്ര​ൻ​സ് പാ​സ നി​ർ​മി​ച്ച​ത്. കെ​ട്ടി​ട ന​മ്പ​റി​നാ​യി പ​ഞ്ചാ​ത്തി​ൽ അ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ് അ​പാ​കാ​ത​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ പ​രി​ഹ​രി​ക്കാ​ൻ ക​ത്ത് ന​ൽ​കി. ജി​ല്ല കു​ടും​ബ കോ​ട​തി​ക്കും ഇ​ത്ത​ര​ത്തി​ൽ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ വീ​ണ്ടും സ​ർ​ക്കാ​റി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് ഫ​ണ്ട് അ​നു​വ​ദി​പ്പി​ച്ച് വേ​ണം നി​ർ​മാ​ണം ന​ട​ത്താ​ൻ അ​തി​ന് മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും വീ​ണ്ടും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. ജി​ല്ല കു​ടും​ബ കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ് 25ന് ​നി​ർ​വ​ഹി​ച്ച​താ​ണ്. എ​ന്നാ​ൽ, നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ ന​മ്പ​ർ ന​ൽ​കി​യി​ട്ടി​ല്ല. ഫ​യ​ർ എ​ൻ.​ഒ.​സി, വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്​ സി​സ്റ്റം തു​ട​ങ്ങി​യ അ​പാ​ക​ത​ക​ളാ​ണ് പ​രി​ഹ​രി​ക്കേ​ണ്ട​ത്.

ഇ​വ പ​രി​രി​ച്ചാ​ൽ മാ​ത്ര​മേ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട ന​മ്പ​ർ ന​ൽ​കു​ക​യു​ള്ളൂ. അ​തി​ന് ശേ​ഷം മാ​ത്ര​മേ കു​ടും​ബ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം മു​ട്ട​ത്ത് ആ​രം​ഭി​ക്കു​ക​യു​ള്ളൂ. മു​ട്ടം ജി​ല്ല കോ​ട​തി​ക്ക് സ​മീ​പ​മാ​ണ് കു​ടും​ബ​കോ​ട​തി​യും നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 2739 ച​തു​ര​ശ്ര മീ​റ്റ​റു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ് മു​ട്ടം കോ​ട​തി സ​മു​ച്ച​യ​ത്തി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 2018 ജൂ​ലൈ 31ന് 6.50 ​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും 2020 ഒ​ക്ടോ​ബ​ർ 18ന് ​സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു. ഹൈ​കോ​ട​തി ജ​ഡ്​​ജി സു​നി​ൽ തോ​മ​സ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തോ​ടെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു.

തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലാ​ണ് നി​ല​വി​ൽ കു​ടും​ബ​കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ ക​ട്ട​പ്പ​ന​യി​ലും കു​ടും​ബ കോ​ട​തി​യു​ണ്ട്. 2005 ജ​നു​വ​രി 28 മു​ത​ലാ​ണ് തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ കു​ടും​ബ കോ​ട​തി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

എ​ൻ​ട്ര​ൻ​സ് പ്ലാ​സ കെ​ട്ടി​ട​ത്തി​ലെ ഏ​ഴ്​ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ കെ​ട്ടി​ട ന​മ്പ​ർ ന​ൽ​കൂ​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. അ​നി​ശ്ചി​ത​കാ​ലം പ്ലാ​സ അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രെ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തു​റ​ന്ന് ന​ൽ​കാ​ൻ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ട ന​മ്പ​റി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി. പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട ന​മ്പ​ർ ന​ൽ​ക​ണ​മെ​ങ്കി​ൽ ഏ​ഴ്​ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ഇ​വ നാ​ളി​തു​വ​രെ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ശേ​ഷം കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ഞ്ച്​ മു​റി​ക​ളും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും വാ​ട​ക​ക്ക് ന​ൽ​കാ​നാ​കും.

മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ൽ മൂ​ന്നു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യാ​ണ് എ​ൻ​ട്ര​ൻ​സ് പ്ലാ​സ നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന് എം.​വി.​ഐ.​പി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, കെ​ട്ടി​ട ന​മ്പ​ർ നേ​ടി​യെ​ടു​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും എം.​വി.​ഐ.​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building numberGovernment buildings
News Summary - Government buildings without building number after construction
Next Story