അപകടം അരികെ; സുരക്ഷ അകലെ
text_fieldsമുട്ടം: ജലാശയങ്ങളിലെ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളും അവ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ അധികൃതരും തയാറാകുന്നില്ല.
ഇതുമൂലം അനവധി ജീവനാണ് മലങ്കര ജലാശയത്തിൽ മാത്രം പൊലിയുന്നത്. ശനിയാഴ്ചയും മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജലാശയത്തിൽ മരണപ്പെട്ടവരെല്ലാം തന്നെ യുവാക്കളാണ്. നീന്തൽ അറിയാവുന്നവരും അപകടത്തിൽ പെടുന്നത് ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ്. കാണുമ്പോൾ ശാന്തമായിക്കിടക്കുന്നെങ്കിലും ഈ പ്രദേശങ്ങളിൽ അടിയൊഴുക്കു വളരെ ശക്തമാണ്. അടിയൊഴുക്കിൽ പെട്ടാൽ ആളെ രക്ഷിക്കൽ ഏറെ പ്രയാസകരവുമാണ്.
പുഴയോരത്ത് വിശ്രമിച്ച ശേഷം പരന്ന് കിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നതിൽ അധികവും. കാഴ്ചയിൽ ജലാശയത്തിന് ആഴവും ഒഴുക്കും തോന്നില്ല. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്. ഇതിന്റെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്. ഇത് അറിയാതെ കുളിക്കാനും നീന്താനുമായി ഇറങ്ങുന്നവരാണ് അപകടത്തിൽ പെടുന്നത്. നിരവധി അപകടങ്ങൾ സംഭവച്ചിട്ടും വ്യക്തമായ സൂചനാബോർഡുകൾ പുഴയോരങ്ങളിൽ സ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.