കോടതി ഉത്തരവ് അവഗണിക്കുന്നു; നിരത്ത് കൈയ്യടക്കി പരസ്യ ബോർഡുകൾ
text_fieldsമുട്ടം: ഹൈകോടതി ഉത്തരവിനെത്തുടർന്ന് നീക്കം ചെയ്ത പരസ്യ ബോർഡുകൾ വീണ്ടും നിരത്ത് കയ്യടക്കിത്തുടങ്ങി. രാഷട്രീയ പാർട്ടികളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും പരസ്യ ബോർഡുകളാണ് റോഡ് വക്കിലും പൊതുസ്ഥലങ്ങളിലും നിറഞ്ഞ് നിൽക്കുന്നത്.
നൂറ് കണക്കിന് ഫ്ലക്സ് ബോർഡുകൾ റോഡിൽ നിരന്നിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതോടൊപ്പം മുറിച്ചുനീക്കിയ കൊടിമരങ്ങളും വീണ്ടും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. വഴിയോരങ്ങളിലെ ബോർഡുകൾ പലതും അപകടാവസ്ഥയിലാണ്. മാസങ്ങൾക്ക് മുന്നേ പൊതുസ്ഥലത്തെ കൊടിമരങ്ങൾ മുഴുവൻ പിഴുതുമാറ്റണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. പാതയോരങ്ങളിൽ നിന്നും 10 ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് കോടതി അന്ന് ഉത്തരവ് ഇട്ടിരുന്നത്.
എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും കൊടിമരങ്ങൾ പിഴുതു മാറ്റിയിരുന്നില്ല. തുടർന്ന് കോടതി സ്വരം കടുപ്പിക്കുകയും കൊടിമരങ്ങളും ഫ്ലക്സും തോരണങ്ങളും ഉടൻ നീക്കം ചെയ്ത് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടതോടെയാണ് ഭൂരിപക്ഷം പരസ്യങ്ങളും നീക്കം ചെയ്തത്. എന്നാൽ അവ വീണ്ടും നിരത്തിൽ നിറഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.