ഐഫോൺ ജലാശയത്തിൽ വീണു; മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന
text_fieldsമുട്ടം: മീൻ പിടിക്കുന്നതിനിടെ ഐ ഫോൺ ജലാശയത്തിൽ വീണു. 80,000 രൂപ മുടക്കി വാങ്ങിയ ഫോണാണ് മലങ്കര ജലാശയത്തിൽ വീണത്. കുടയത്തൂർ സ്വദേശി കല്ലടപ്പറമ്പിൽ ജെറാൾഡ് റിച്ച് വില്ലേജ് ഓഫിസിന് സമീപം മീൻ പിടിക്കുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഫോൺവീണത് മൂന്നാൾ താഴ്ചയിലേക്ക് ആയതിനാൽ എടുക്കാൻ ശ്രമിച്ചില്ല. തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചപ്പോൾ പിറ്റേന്ന് പുലർച്ച എത്താമെന്ന് അറിയിച്ചു. വീട്ടിൽ വിവരം അറിയിച്ചപ്പോഴും ഒരു കാരണവശാലും തനിയെ ഫോൺ എടുക്കാൻ ശ്രമിക്കരുതെന്ന് കർശന നിർദേശം നൽകി. 14 മണിക്കൂറുകൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ അഗ്നിരക്ഷാസേനയെത്തി ഫോൺ മുങ്ങിയെടുത്തു. കേടുകൂടാതെ ഫോൺ തിരികെ ലഭിച്ച സന്തോഷത്തിലാണ് ജെറാൾഡ്. മുട്ടം പൊളിടെക്നിക്കിൽ ഡിപ്ലോമ പഠനം കഴിഞ്ഞ ജെറാൾഡ് ഈ മാസം അവസാനം കാനഡക്ക് പോകാൻ തയാറെടുത്തിരിക്കുകയാണ്. അഗ്നിരക്ഷാസേന അംഗങ്ങളായ കെ.എ. ജാഫർഖാൻ, മനോജ് കുമാർ, വിവേക്,അബ്ദുൽ നാസർ എന്നിവർക്ക് ജെറാൾഡ് നന്ദി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.