കിൻഫ്ര സ്പൈസസ് പാർക്ക്; ഒരുവർഷം തികയും മുമ്പ് രണ്ടാംഘട്ട നിർമാണം ആരംഭിച്ചു
text_fieldsമുട്ടം: ആദ്യഘട്ടം പൂർത്തിയാക്കി ഒരുവർഷം തികയും മുമ്പ് രണ്ടാം ഘട്ടം നിർമാണ പ്രവൃത്തികൾ ആരംഭിച്ച് കിൻഫ്ര സ്പൈസസ് പാർക്ക്. 2023 ഒക്ടോബർ 14നാണ് പാർക്കിന്റെ ഉദ്ഘാടനം നടന്നത്. ശേഷം രണ്ടാം ഘട്ടത്തിന്റെ പ്രവർൃത്തികളും ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് നാട്ടുകാർ.
സ്പൈസസ് പാർക്കിന്റെ രണ്ടാംഘട്ട നിർമാണ പ്ര വർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമായി. എറണാകുളം എസ്.എൻ കൺസ്ട്രക്ഷനാണ് 6.75 കോടിയുടെ ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. എ.ബി.എം കൺസൽട്ടൻസിക്കാണ് നിർമാണച്ചുമതല. കിൻഫ്ര മേൽനോട്ടം വഹിക്കും. ഒരുവർഷമാണ് നിർമാണ കാലാവധി. 18 ഏക്കറിലാണ് രണ്ടാം ഘട്ട നിർമാണം നടത്തുക. കുന്നിടിച്ച് സ്ഥലം ഒരുക്കലാണ് ആദ്യ നടപടി. ശേഷം വൈദ്യുതി, വെള്ളം, റോഡ് എന്നിവ ഒരുക്കണം. തുടർന്നാവും സംരംഭകർക്ക് നൽകുക.
രണ്ടാംഘട്ടത്തിന്റെ കോണ്ടൂർ സർവേ ആരംഭിച്ചു. പാർക്കിലെ പ്ലോട്ടുകളിലേക്ക് റോഡ്, രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക്, പൈപ്പ് ലൈൻ, വൈദ്യുതി, ശു ദ്ധീകരണ പ്ലാന്റ് എന്നിവ കിൻഫ്ര തയാറാക്കി നൽകും. സംരംഭകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചാൽ നടപടിക്രമം പാലിച്ച് പ്ലോട്ടുകൾ കൈമാറും.
20 കോടി രൂപ മുതൽ മുടക്കി ലാണ് സ്പൈസസ് പാർക്കിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. തുടങ്ങനാട്ടെ 15 ഏക്കറിലാണ് നിലവിൽ പാർക്ക് നിർമിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങ ൾക്കായി നീക്കിവെച്ച ശേഷം 9.5 ഏക്കറാണ് സ്ഥാപനങ്ങൾക്കായി വാടകക്ക് നൽകുന്നത്. ഇതിൽ എട്ട് ഏക്കർ 12 സ്ഥാപനങ്ങൾ വാടകക്ക് എടുത്തു കഴിഞ്ഞു. ആദ്യം 30 വർഷത്തേക്കാണ് കരാർ തീരുമാനിച്ചിരുന്നത്. പുതിയ നിയമം വന്നതോടെ 60 വർഷമായി വർധി ച്ചു. ഇത് സംരംഭകർക്ക് ആശ്വാസം നൽകും.
1.78 ലക്ഷം രൂപക്കാണ് ഒന്നാം ഘട്ടത്തിൽ പ്ലോട്ടുകൾ കമ്പനികൾ ഏറ്റെടുത്തത്. ആകെ തുകയുടെ 20 ശതമാ നമാണ് കമ്പനികൾ ആദ്യം അടക്കേണ്ടത്. എല്ല കമ്പനികളും ഇത് അടച്ചു കഴിഞ്ഞു. ബാക്കി തുക അഞ്ചു തവണയായി അഞ്ചുവർഷം കൊണ്ട് അടച്ചുതീർത്താൽ മതിയെന്നാണ് വ്യവസ്ഥ.
ആദ്യഘട്ടത്തിലെ നിർമാണ ജോലികൾക്കും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും 20 കോടിയാണ് സർക്കാർ ചെലവഴിച്ചത്. ഓഫിസ്, റോഡ്, വെള്ളം, വൈദ്യുതി, സംരക്ഷണ മതിൽ, ട്രീറ്റ്മെൻ്റ് പ്ലാന്റ് തുടങ്ങി യ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെേന്റഷൻ സെന്റർ, കോൺഫറൻസ് ഹാൾ, പോസ്റ്റ് ഓഫിസ്, അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, വിപണന സൗകര്യം എന്നിവയും സജീകരിച്ചിട്ടുണ്ട്.
ഏലം, ചുക്ക്, കുരുമുളക്, ജാതി, കൊക്കോ, അടക്ക, പഴവ ർഗങ്ങൾ തുടങ്ങിയ കാർഷികോൽപന്നങ്ങൾ കർഷകരിൽനിന്ന് സംഭരിച്ച് വിപണനം ചെയ്യാനും വ്യാവസാകായികാടിസ്ഥാനത്തിൽ സംസ്കരണം ന ടത്താനും മൂല്യവർധനയും ലക്ഷ്യമിട്ടാണ് സ്പൈസസ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. 200-ൽ കേന്ദ്ര സർക്കാർ 27 കോടി രൂപ സംസ്ഥാനത്തിന് അ നുവദിച്ചതോടെയാണ് പാർക്ക് ആരംഭിക്കാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.