മുട്ടം: പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കുന്നു
text_fieldsമുട്ടം: ആയിരക്കണക്കിന് ശബരിമല തീർഥാടകർ ദിനം പ്രതി കടന്നു പോകുന്ന മുട്ടത്തെ പൊട്ടിത്തകർന്ന റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി ആരംഭിച്ചു. മുട്ടം മുതൽ ജില്ലയുടെ അതിർത്തിയായ പള്ളിക്കവല വരെയുള്ള റോഡാണ് ടാറിങ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി കിടക്കുന്നത്. ഒരു വർഷത്തിലധികമായി ഇതേ അവസ്ഥയിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. തുടങ്ങനാട് സ്പൈസസ് പാർക്കിലേക്ക് ഭൂഗർഭ വൈദ്യുതി സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ചതാണ് ടാറിങ്ങ്.
ശേഷം നാളിതുവരെ ടാറിങ്ങ് നടത്തിയിട്ടില്ല. കരിങ്കല്ലുകൾ റോഡിലാകെ ചിതറിത്തെറിച്ച് നിൽക്കുകയാണ്. മണ്ഡലകാലം ആരംഭിച്ചിട്ടും സാധാരണ നടത്താറുള്ള മുന്നൊരുക്കങ്ങൾ നടത്താത്തത് ചൂണ്ടിക്കാട്ടി ഞായറാഴ്ച മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ മുതൽ നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. രണ്ട് അടിയോളം താഴ്ചയിൽ കുഴിയെടുത്ത ശേഷം കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.