Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightമുട്ടത്തെ ഹൈമാസ്റ്റ്...

മുട്ടത്തെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു

text_fields
bookmark_border
മുട്ടത്തെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു
cancel
camera_alt

മു​ട്ടം ടൗ​ണി​ലെ പ്ര​വ​ർ​ത്ത​ന​ ര​ഹി​ത​മാ​യ ഹൈ​മാ​സ്റ്റ് ലൈ​റ്റ്

Listen to this Article

മുട്ടം: ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു. ഇതോടെ നേരം വൈകിയാൽ മുട്ടം ടൗൺ ഇരുട്ടിലാകും. എട്ടുമണിയാകുന്നതോടെ സമീപകടകൾകൂടി അടക്കുമ്പോൾ ഇരുട്ട് വർധിക്കും.

വൈകീട്ട് ആറിന് തനിയെ പ്രകാശിക്കുകയും പിറ്റേന്ന് രാവിലെ തനിലെ ഓഫാകുകയും ചെയ്യുന്ന സംവിധാനമാണ് ഹൈമാസ്റ്റ് ലൈറ്റിൽ. എന്നാൽ, ഇത് ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിക്കാത്തതിനാൽ നാട്ടുകാരാണ് ഇത് മാസങ്ങളായി പ്രകാശിപ്പിക്കുകയും ഓഫാക്കുകയും ചെയ്തിരുന്നത്.

എന്നാൽ, ഇപ്പോൾ പൂർണമായും പ്രകാശിക്കുന്നില്ല. മുൻ എം.പി ജോയ്സ് ജോർജി‍െൻറ പ്രാദേശിക ഫണ്ടിൽനിന്ന് ആറുലക്ഷം രൂപയോളം മുടക്കി നിർമിച്ചതാണ് 12 മീറ്റർ ഉയരമുള്ള ഈ ലൈറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muttam highmast light
News Summary - muttam highmast light was blinded
Next Story