മുട്ടം പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ: പൊതുജനക്കൂട്ടായ്മക്കുള്ള അംഗീകാരം
text_fieldsആയുഷ്ഗ്രാം പദ്ധതി, ആയുർവേദ വകുപ്പ്,ഔഷധി എന്നിവയുടെ നേതൃത്വത്തിൽ ഔഷധ ഉദ്യാനം കൂടി ആയതോടെ മുട്ടത്തെ സ്്റ്റേഷൻ മനോഹരമായി. സ്്റ്റേഷൻ ഹൗസ് ഓഫിസർ വി. ശിവകുമാറിെൻറ അനുമതിയോടെ എസ്.ഐ പി.കെ. ഷാജഹാനാണ് സ്്റ്റേഷെൻറ മുഖഛായ മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചത്.
പൊലീസിെൻറ ഫലപ്രദമായ പ്രവർത്തനങ്ങൾ, കളർകോഡ് പ്രകാരം ക്രമീകരിച്ച ഫയൽ റൂം, തൊണ്ടി മുതലുകളിലും വാഹനങ്ങളിലുമുള്ള ക്യു.ആർ. കോഡ് പതിപ്പിച്ചുള്ള സംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം, ഹരിതചട്ടപാലനം, ആകർഷകവും സൗഹൃദപരവുമായ സ്റ്റേഷൻ പരിസരം എന്നിവയെല്ലാം സംയോജിച്ചതോടെയാണ് മുട്ടം സ്്റ്റേഷനെ തേടി ഐ.എസ്.ഒ അംഗീകാരം എത്തിയത്. കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ചൊവ്വാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് സമ്മാനിക്കും. ജില്ല പൊലീസ് മേധാവി ആർ. കറുപ്പ സാമി, പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.