നവകേരള സദസ്സ്; കച്ചവടം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന് വ്യാപാരികൾ; ഇല്ലെന്ന് പൊലീസ്
text_fieldsമുട്ടം: നവകേരള ബസ് മുട്ടം വഴി കടന്നു പോകുന്ന പത്താം തീയതി പെരുന്നാൾ കച്ചവടം ഒഴിയണമെന്ന് പൊലീസ് അറിയിച്ചതായി കച്ചവടക്കാരുടെ പരാതി. എന്നാൽ കട മാറ്റണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് മുട്ടം പൊലീസ് പറഞ്ഞു.
തൊടുപുഴയിലെ നവകേരള സദസ്സിന് ശേഷം ഇടുക്കിയിലേക്ക് മുട്ടം വഴിയാണ് മന്ത്രിമാർ കടന്നു പോകുന്നത്. തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്കു പോകുന്ന മന്ത്രിമാർക്കും മറ്റും വഴിയോരക്കട തടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് ഒരു ദിവസത്തേക്ക് ഒഴിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
മുട്ടം ഊരക്കുന്ന് ക്നാനായ പള്ളിയിൽ ഡിസംബർ ഒന്ന് മുതൽ 10 വരെയാണ് തിരുനാൾ. പ്രധാന പെരുന്നാൾ ദിവസമായ 10 ന് കട ഇവിടെ നിന്ന് മാറ്റിയാൽ മുടക്കിയ പണം പോലും മടക്കിക്കിട്ടില്ലെന്നാണ് കച്ചവക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.