അധികാരികളുടെ എതിർപ്പ്; കാടുകയറി പോളിടെക്നിക് കോളജ് കാമ്പസ്
text_fieldsമുട്ടം: മുട്ടം പോളിടെക്നിക്ക് കോളജ് കാമ്പസ് കാട് കയറി നശിക്കുന്നതായി പരാതി. കാടും പടലവും ഒരാൾ പൊക്കത്തിൽ വളർന്നിട്ടും വെട്ടി നീക്കുന്നില്ലെന്നാണ് പരാതി. പകരം എരുമകളെ കാമ്പസിൽ കയറ്റി പുല്ല് തീറ്റിക്കുകയാണ് ചെയ്യുന്നത്.
കളിക്കളം ഉൾപ്പടെ ഏക്കറ് കണക്കിന് സ്ഥലമാണ് കാട് കയറിക്കിടക്കുന്നത്. ത്രിതല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മേളകൾ നടക്കുമ്പോൾ മാത്രമാണ് പുല്ല് വെട്ടുന്നത്. അതും പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി. മുട്ടത്ത് ആകെ ഉള്ള സർക്കാർ ഗ്രൗണ്ടാണിത്. രണ്ട് ഏക്കറിലധികം വ്യസ്തൃതിയിലുള്ള ഗ്രൗണ്ട് നവീകരിക്കാനും സിന്തറ്റിക് ട്രാക് ഉൾപ്പടെ ആക്കാനും വിവിധ സർക്കാർ ഏജൻസികൾ സന്നദ്ധമായി രംഗത്ത് വന്നെങ്കിലും പോളിടെക്നിക് അധികാരികൾ എതിർത്തു. ഇതോടെ ആ പദ്ധതിയും ആരംഭിക്കാനായില്ല. നിലവിൽ കാട് കയറി മൂടിയ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.